ആര്യങ്കാവ്, അച്ചൻകോവിൽ ക്ഷേത്രങ്ങളിലേയ്ക്ക് തിരുവാഭരണ ഘോഷയാത്ര 16ന്

Advertisement

പുനലൂർ: ശബരിമലയോളം തന്നെ പ്രശസ്തമായ ആര്യങ്കാവ്, അച്ചൻകോവിൽ ശാസ്താ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നുമുള്ള തിരുവാഭരണ ഘോഷയാത്ര 16ന് പുറപ്പെടും. പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ദേവൻ്റെ തിരുവാഭരണങ്ങൾ അന്നേ ദിവസം രാവിലെ 7 മണി മുതൽ ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഭക്തജനങ്ങൾക്ക് ദർശിക്കാനുള്ള സൗകര്യവുമൊരുക്കും. തുടർന്ന് 10 മണിയോടെ പുതിയിടം ക്ഷേത്ര മേൽശാന്തി കർപ്പൂരാ രതി ഉഴിഞ്ഞ് തിരുവാഭരണം വ്രതനിഷ്ഠയോടെയെത്തിയ അയ്യപ്പഭക്തർ തലച്ചുമടായി പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ എത്തിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ ജി.സുന്ദരേശൻ, പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ പി.ദിലീപ് കുമാർ എന്നിവരുടെ സാന്നി ദ്യത്തിൽമറ്റ് ദേവസ്വം ഉദ്യോഗസ്ഥരുടേയും,ക്ഷേത്ര ഉപദേശക സമിതികൾ, അയ്യപ്പസേവാസമതി, കെ.എസ്.ആർ.റ്റി.സിഡിപ്പോ,ഓട്ടോറിക്ഷാ തൊഴിലാളികൾ, നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളുടേയും സഹകരണത്തോടെ തിരുവാഭരണത്തിന് വിവിധ പ്രദേശങ്ങളിൽ സ്വീകരങ്ങൾ നൽകും. തിരുവാഭരണ ഘോഷയാത്രയ്ക്ക് പഞ്ചവാദ്യം, മുത്തുക്കുട, ചെണ്ടമേളം മറ്റ് വാദ്യമേളങ്ങളും, ഗജ റാണി ഉമാദേവി, കേരള -തമിഴ്നാട് പോലീസ് സേന, നൂറു കണക്കിന് വാഹനങ്ങൾ,ഭക്തജനങ്ങൾ തുടങ്ങി നിരവധിയാളുകൾ ഘോഷയാത്രയ്ക്ക് അകമ്പടിയാകും. നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ ഭക്തിനിർഭരമായ സ്വീകരണങ്ങൾ നൽകും. തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികൾ പുനലൂരിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു.പത്രസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എസ്.മണികണ്ഠൻ, ചെയർമാൻ എ.ഹരികുമാർ.പി.ജി.വാസുദേവൻ ഉണ്ണി, കെ. തുളസി ധരൻ പിള്ള, എ.വി. വിജേഷ്, വിഷ്ണു .എസ് .ഓമനക്കുട്ടൻ, വേണുഗോപാൽ, ജി.പ്രദീപ്, കൺവീനർമാരായ രാജു, ബി.പ്രകാശ്, പ്രമോദ് കരവാളൂർ, എ.ഗോപി, രതീഷ്, പ്രേം ധന്യാലയം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisement