കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള വ്യാപക മർദ്ദനത്തിൽ പ്രതിഷേധം

Advertisement

കൊച്ചി. പ്രവർത്തകർക്കെതിരെയുള്ള വ്യാപക മർദ്ദനത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ് .
എറണാകുളം ഡിസിസി നേതൃത്വം. ഇന്ന് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തും.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയെ ഉൾപ്പെടെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ നടക്കുന്നത് ഗുണ്ടാരാജ് ആണെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ആരോപിച്ചു.

Advertisement