നവ കേരള സദസ്സിൽ പൊതിരെ തല്ല്, സിപിഎം പാർട്ടി അംഗത്തിന് ആളുമാറി മർദ്ദനം ഏറ്റു

Advertisement

എറണാകുളം. മറൈൻഡ്രൈവിൽ നടന്ന നവ കേരള സദസ്സിൽ സിപിഎം പാർട്ടി അംഗത്തിന് ആളുമാറി മർദ്ദനം ഏറ്റെന്ന് പരാതി. സിപിഐഎം പ്രവർത്തകർ മർദിച്ചെന്ന് പരാതി നൽകിയത് തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റായിസ്. ലഘുലേഖ വിതരണം ചെയ്ത ഡെമോക്രാറ്റിക് സ്റ്റുഡന്റ് അസോസിയേഷൻ പ്രവർത്തകർക്കും സിപിഐഎമിന്റെ ക്രൂര മർദ്ദനം.

പാലാരിവട്ടം ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് റയീസ്. ഇന്നലെ മറൈൻഡ്രൈവിലെ നവ കേരള സദസിൽ പങ്കെടുക്കാൻ
എത്തിയിരുന്നു. ലഘുലേഖ വിതരണം ചെയ്ത DSA പ്രവർത്തകരെ മർദ്ദിക്കുന്നതിനിടയിൽ സിപിഎമ്മുകാര്‍ റായീസിനെയും കണക്കിന് തല്ലി. പാർട്ടി മെമ്പർ ആണെന്ന് പറഞ്ഞിട്ടും നിർത്തിയില്ല.

പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും സിപിഎം നേതാക്കൾ ഇടപെട്ട് റായീസിനെ പുറത്ത് ഇറക്കി. ഇനി പാർട്ടി പ്രവർത്തനത്തിന് ഇല്ലെന്ന നിലപടിലാണ് റയീസ്. മാധ്യമപ്രവർത്തനം ഭീകര പ്രവർത്തനം അല്ല എന്ന ലഘുലേഖ വിതരണം ചെയ്ത ഡിഎസ്എ പ്രവർത്തകർക്കും മർദ്ദനം ഏറ്റു.

ഫോർട്ട് കൊച്ചിയിലും ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ അഴിഞ്ഞാടി. കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരിയത്തറയുടെ വീടിന് നേരെയായിരുന്നു ആക്രമണം.പോലീസ് കേസെടുത്തു

Advertisement