ശബരിമലയിൽ ഇന്ന് സുരക്ഷ വ‍‍ർധിപ്പിച്ചു

Advertisement

ശബരിമല.ഡിസംബർ ആറിന്റെ പശ്ചാതലത്തിൽ ശബരിമലയിൽ സുരക്ഷ വ‍‍ർധിപ്പിച്ചു.
പോലീസിന് പുറമേ കേന്ദ്ര സേനകളും ബോംബ് സ്ക്വാഡും സന്നിധാനത്ത് ക്യാമ്പ് ചെയ്യും.
75000 ൽ അധികം പേരാണ് ഇന്ന് മല ചവിട്ടുന്നത്.

ഇന്നലെ മുതൽ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന ആരംഭിച്ചിരുന്നു.
പതിനെട്ടാം പടിയിലും സോപാനത്തും ശ്രീകോവിലിലും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
നടപ്പന്തലിലും തീർത്ഥാടകർ കൂട്ടമായി എത്തുന്ന ഇടങ്ങിളിലുമടക്കം കേന്ദ്ര സേനയുടെ സാന്നിധ്യവുമുണ്ടാവും.

സന്നിധാനത്ത് ‍ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
75000 ൽ അധികം പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് മല ചവിട്ടുന്നത്.
ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്നത് ഈ ആഴ്ച്ചയിലാണ്.
വ്യാഴം വെള്ളി ദിവസങ്ങളിലെ ബുക്കിം​ഗ് ഇതിനോടകം പൂർത്തിയായി.

Advertisement