ന്‍റെ പൊന്നോ,സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

Advertisement

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. പവന് 320 രൂപ വർധിച്ച് 47080 രൂപയും, ഗ്രാമിന് 40 രൂപ വർധിച്ച് 5885രൂപയും ഉയർന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നതാണ് വില കുതിക്കാൻ കാരണം. 46,760 രൂപയായിരുന്നു ഇതിനുമുൻപ് രേഖപ്പെടുത്തിയ ഉയർന്ന സ്വർണ്ണ വില.

കേരളചരിത്രത്തിൽ ആദ്യമായാണ് സ്വർണ്ണവില 47000 രൂപയ്ക്ക് മുകളിൽ എത്തുന്നത്. 6 ദിവസത്തിനിടെ മൂന്നാം തവണയാണ് സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തുന്നത്. ഡിസംബർ 2 ന് രേഖപ്പെടുത്തിയ 46,760 രൂപയായിരുന്നു ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ വില.
നവംബര്‍ 29 ന് 46,480
രൂപയിലെത്തിയതോടെയാണ് സ്വര്‍ണം പുതിയ ഉയരം കുറിക്കാന്‍ തുടങ്ങിയത്. ഡിസംബര്‍ ഒന്നിനുള്ള 46,160രൂപയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വില.ഡിസംബ‌ർ 2, 3 തീയതികളിൽ 46,760 രൂപയിലുമാണ് സ്വർണം വ്യാപാരം നടത്തിയത്. ആറു ദിവസത്തിനിടെ 600 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്.ആഗോള വിപണിയിൽ തിങ്കളാഴ്ച 2,084.28 ഡോളറിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നതാണ് സ്വർണ വില ഉയരാൻ കാരണം.

Advertisement