വട്ടപ്പാറയിൽ കാണാതായ കുട്ടികളെ കന്യാകുമാരിയിൽ നിന്നും കണ്ടെത്തി

Advertisement

തിരുവനന്തപുരം. വട്ടപ്പാറയിൽ കാണാതായ കുട്ടികളെ കന്യാകുമാരിയിൽ നിന്നും കണ്ടെത്തി.മൊബൈൽ ഫോൺ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. വട്ടപ്പാറ പോലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിച്ചു. പുലർച്ചയോടെ കുട്ടികളെ വട്ടപ്പാറ സ്റ്റേഷനിൽ എത്തിക്കും.

കഴിഞ്ഞദിവസം സ്കൂളിൽ നടന്ന ചില സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി എത്താൻ കുട്ടികളോട് അധ്യാപകർ നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് കുട്ടികൾ വീടുവിട്ടിറങ്ങിയത്. യൂണിഫോമിന് പകരം ധരിക്കാനുള്ള കുപ്പായം ഉൾപ്പെടെ ഇവർ കയ്യിൽ കരുതിയിരുന്നു.

Advertisement