വാർത്താനോട്ടം

Advertisement

2023 നവംബർ 25 ശനി

BREAKING NEWS

👉 നെടുംങ്കണ്ടത്ത് മരണവീട്ടിൽ സംഘർഷം പിന്നിൽ രാഷ്ട്രീയ തർക്കം.കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു.

👉കോഴിക്കോട് മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാർച്ച് നടത്തിയ ഐഎൻ റ്റി യു സി യൂണിയനിലെ ട്രാൻസ്പോർട്ട് തൊഴിലാളികൾ മാർച്ച് നടത്തി.പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി.

👉സിൽക്യാര തുരങ്കം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

👉വ്യാജ ഐഡി കേസിൽ
രാഹൂൽ മാങ്കൂട്ടത്തിൽ തെളിവെടുപ്പിനായി രാവിലെ 10ന് എത്തും

👉 മലയാളി മധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ വധ കേസ്സിൽ വിധി ഇന്ന് ഉച്ചയ്ക്ക് ശേഷം

🌴കേരളീയം🌴

👉 നവകേരള സദസ് കോഴിക്കോട് ജില്ലയിൽ തുടരുന്നു

🙏കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയവുമായി കെഎസ്യു. മാര്‍ ഇവാനിയോസ് കോളേജ് അടക്കം എസ്എഫ്ഐയുടെ കുത്തക കോട്ടകളില്‍ കെഎസ്യു ഭരണം പിടിച്ചു. എന്നാല്‍ കൂടുതല്‍ യൂണിയനുകളുടെ ഭരണം എസ്എഫ്ഐക്കാണ്. 70 ല്‍ 56 കോളജുകളില്‍ ഭരണം നേടിയെന്ന് എസ്എഫ്ഐ അവകാശപ്പെട്ടു.

🙏കോട്ടയത്ത് അഭിഭാഷകര്‍ തനിക്കെതിരേ നടത്തിയ അസഭ്യവര്‍ഷത്തെ പറ്റി വനിതാ മജിസ്ട്രേറ്റ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ അഭിഭാഷകര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടില്ല.

🙏കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 90.22 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചതാണിക്കാര്യം. 70.22 കോടി രൂപ പെന്‍ഷന്‍ വിതരണത്തിനാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു.

🙏തിരുവനന്തപുരം നഗരത്തില്‍ വെള്ളപ്പൊക്കം പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ വരുന്നു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ റൂര്‍ക്കി ഐഐടിയെ ചുമതലപ്പെടുത്താന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. .

🙏മകന്‍ കാനഡയില്‍ മരിച്ചതറിഞ്ഞ് അമ്മ മാവേലിക്കര താലൂക്ക് ആശുപത്രിയിലെ കായംകുളം സ്വദേശിനിയായ ഡോക്ടര്‍ ജീവനൊടുക്കി. ഡോ. മെഹറുന്നീസയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. കാനഡയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന മകന്‍ ബിന്യാമിന്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചിരുന്നു.

🙏കിടപ്പുരോഗിയായ അച്ഛനെ വാക്കര്‍ കൊണ്ട് തലക്കടിച്ച് കൊന്ന മകന്‍ അറസ്റ്റിലായി. പുന്നപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സെബാസ്റ്റ്യനെ (65) കൊലപ്പെടുത്തിയ കേസില്‍ മൂത്ത മകന്‍ സെബിന്‍ ക്രിസ്റ്റ്യന്‍ (26) ആണ് അറസ്റ്റിലായത്. വാഹനാപകടത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന സെബാസ്റ്റ്യന്റെ ഭാര്യ എട്ടു മാസങ്ങള്‍ക്കു മുമ്പ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു.

🙏കണ്ണൂരില്‍ എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. 158 ഗ്രാം എം.ഡി.എം.എയും 112 ഗ്രാം ഹാഷിഷ് ഓയിലും സഹിതം പുതിയതെരു സ്വദേശി യാസിര്‍, അപര്‍ണ, യാസിറിന്റെ സഹോദരന്‍ റിസ്വാന്‍, ദില്‍ഷിദ് എന്നിവരാണ് പിടിയിലായത്.

🙏തൃശൂര്‍ പൂമലയില്‍ ഹോട്ടലിനും വീടിനും നേരെ പെട്രോള്‍ ബോംബെറിഞ്ഞ ഏഴുപേര്‍ പിടിയില്‍. പൂമല പള്ളിയ്ക്ക് സമീപത്തെ അരുണിന്റെ ഹോട്ടലിനെതിരേയാണു പെട്രോള്‍ ബോംബെറിഞ്ഞത്.

🙏തിരുവനന്തപുരം കല്ലറ നീറുമണ്‍കടവില്‍ ഒരാളുടെ പുരയിടത്തില്‍ അസ്ഥികൂടം. സമീപം തുണിയും വാച്ചുമുണ്ടായിരുന്നു. മൃതദേഹത്തിന് 20 ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ്.

🇳🇪 ദേശീയം 🇳🇪

🙏ഉത്തരാഖണ്ഡിലെ സില്‍കാര ടണല്‍ രക്ഷാദൗത്യം വൈകുന്നു. കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ നിരവധി ഇരുമ്പു കമ്പികളും സ്റ്റീല്‍ പാളികളും കണ്ടെത്തിയതിനാല്‍ തുരക്കല്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. കമ്പിയും സ്റ്റീലും മുറിച്ച് നീക്കിയ ശേഷമേ തുരക്കല്‍ തുടരൂ.

🙏നടന്‍ മന്‍സൂര്‍ അലി ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. നടി തൃഷയ്ക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

🙏ഡല്‍ഹിയില്‍ മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്നു വിധിക്കും. അഞ്ചു പ്രതികള്‍ കുറ്റക്കാരെന്ന് ഡല്‍ഹി കോടതി കഴിഞ്ഞ മാസം 18 നു വിധിച്ചിരുന്നു. കൊല്ലപ്പെട്ട് 15 വര്‍ഷത്തിനുശേഷമാണു വിധി പ്രസ്താവിക്കുന്നത്.

🙏പശ്ചിമേഷ്യയിലെ ചില മേഖലകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് ജിപിഎസ് സിഗ്നലുകള്‍ നഷ്ടമാകുന്നുണ്ടെന്ന് കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്. ഇന്ത്യന്‍ വിമാന കമ്പനികള്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നല്‍കി.

🙏അമുല്‍, പതഞ്ജലി തുടങ്ങിയ ബ്രാന്‍ഡുകളുടെ ലേബലില്‍ വ്യാജ നെയ് നിര്‍മ്മിച്ചിരുന്ന ഫാക്ടറി ഡല്‍ഹി ദ്വാരക പോലീസ് അടച്ചുപൂട്ടി. ഉടമ സുമിത് ഒളിവിലാണ്.

🙏മുംബൈ അന്താരാഷ്ട്ര വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റു ചെയ്തു. ഇയാളെ മുംബൈയിലേക്കു കൊണ്ടുപോയി. പത്തു ലക്ഷം ഡോളര്‍ നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ രണ്ട് തകര്‍ക്കുമെന്നായിരുന്നു ഇ-മെയിലിലൂടെ ഭീഷണി സന്ദേശം.

🙏ലഹരി മരുന്നു വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ ദമ്പതികളും സുഹൃത്തുക്കളും മുംബൈയില്‍ അറസ്റ്റില്‍. ഷാബിര്‍, ഭാര്യ സനിയ ഖാന്‍, ഷാക്കീല്‍, ഏജന്റായ ഉഷ റാത്തോഡ് എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. രണ്ടുവയസുള്ള ആണ്‍കുട്ടിയെയും ഒരുമാസം പ്രായമുള്ള പെണ്‍കുട്ടിയെയുമാണ് ദമ്പതികള്‍ ഏജന്റ് മുഖേന വിറ്റത്. പെണ്‍കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്.

🇦🇺 അന്തർദ്ദേശീയം 🇦🇽

🙏വെടിനിര്‍ത്തല്‍ കരാറനുസരിച്ച് ഹമാസ് 24 ബന്ദികളെ മോചിപ്പിച്ചു. 49 ദിവസമായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേല്‍ ബന്ദികള്‍ അടക്കമുള്ളവരെയാണ് ഈജിപ്തിന് കൈമാറിയത്. റെഡ്ക്രോസ് മുഖേന ഇസ്രയേല്‍ സൈന്യം ഇവരെ ആശുപത്രിയിലേക്ക് മാറ്റും. യുദ്ധത്തില്‍ ഇതുവരെ പതിനാറായിരം പേരാണു കൊല്ലപ്പെട്ടത്.

🏏 കായികം🏏

🙏രണ്ടാം ടി20 മത്സരത്തിനായി ഇന്ത്യ – ഓസ്‌ട്രേലിയ ടീമുകള്‍ തിരുവനന്തപുരത്തെി. നാളെയാണ് മത്സരം. ആദ്യമായാണ് തിരുവനന്തപുരത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത്.

🙏മലയാളി താരം മിന്നു മണി ഇന്ത്യ എ ടീം ക്യാപ്റ്റന്‍. ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ എ ടീമിനെയാണ് മലയാളി താരം മിന്നു മണി നയിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രാജ്യന്തര തലത്തില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് മിന്നു. ടീമിലെ ഏക മലയാളി താരവും മിന്നു തന്നെ.

Advertisement