കരുവന്നൂർ കേസ്: ബാങ്കിന്റെ രണ്ട് മുൻ ഭരണസമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാൻ ഒരുങ്ങി ഇ ഡി

Advertisement

തൃശൂർ:
കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ ബാങ്കിന്റെ രണ്ട് മുൻ ഭരണസമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാൻ ഇഡി കോടതിയെ സമീപിച്ചു. സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നതിനാൽ രഹസ്യമായാണ് നീക്കം. നേതാക്കളെ കുടുക്കാൻ വേണ്ടിയാണ് ഇഡിയുടെ നിർണായക നീക്കം നടക്കുന്നത്. ബാങ്ക് കേന്ദ്രീകരിച്ച് നടന്ന ബിനാമി ഇടപാടുകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയായിരുന്നുവെന്നാണ് ഇ ഡി പറയുന്നത്.

കള്ളപ്പണ ഇടപാട് ഘട്ടത്തിൽ 13 അംഗ ഭരണസമിതിയാണ് ബാങ്കിനുണ്ടായിരുന്നത്. മുൻ മാനേജർ ബിജു കരീമിന്റെ ആവശ്യപ്രകാരം ലോൺ രേഖകളിൽ ഒപ്പിട്ട് നൽകിയിരുന്നതായും അപേക്ഷയിൽ പലതിലും വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നുമാണ് ഭരണസമിതി അംഗങ്ങൾ നൽകിയ മൊഴി. ഇതിൽ രണ്ട് പേരെയാണ് മാപ്പുസാക്ഷിയാക്കാൻ ഇഡി കോടതിയെ സമീപിച്ചത്.

Advertisement