ശബരിമല മണ്ഡലകാലം: 1.5 ലക്ഷം യാത്രക്കാരെ കെഎസ്ആർടിസി പെരുവഴിയിലാക്കും

Advertisement

തിരുവനന്തപുരം: എല്ലാ ഡിപ്പോകളിൽ നിന്നുമായി ശബരിമല സ്പെഷൽ സർവീസിനായി കെഎസ്ആർടിസി 500 ബസ്സുകൾ മാറ്റുന്നു. ഇതിനായി പതിവു സർവീസുകൾ റദ്ദാക്കുന്നതോടെ സംസ്ഥാനത്തു ഗതാഗതക്ലേശം രൂക്ഷമാകും. ഒരു സർവീസിൽ ദിവസം 300 യാത്രക്കാരുണ്ടെന്നാണു കണക്ക്. അതായത് ശരാശരി 1.5 ലക്ഷം യാത്രക്കാർ ദിവസവും പെരുവഴിയിലാകുമെന്നർഥം.

ആകെ 5200 ബസുകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന കെഎസ്ആർടിസിയിൽ ഇന്നലത്തെ കണക്കനുസരിച്ച് 800 ബസുകൾ കട്ടപ്പുറത്താണ്. സാധാരണ കട്ടപ്പുറത്തുള്ള ബസുകൾ സർവീസിനു സജ്ജമാക്കിയാണ് ശബരിമലക്കാലത്തെ ബസ്സുകളുടെ അധിക ആവശ്യം പരിഹരിക്കാറുള്ളത്. 10 കോടി രൂപയുടെ സ്പെയർ പാർട്സ് വാങ്ങിയാൽ കട്ടപ്പുറത്തുള്ള ബസുകൾ പുറത്തിറക്കാനാകും. എന്നാൽ ഇതിനു പോലും പണം കണ്ടെത്തിയിട്ടില്ല.

Advertisement