അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു

Advertisement

പാലക്കാട്:
അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു. തമിഴ്‌നാട് ചിന്നത്തടാകം സ്വദേശി രാജപ്പനാണ് മരിച്ചത്. പുളിയപ്പതിയിൽ ജനവാസമേഖലയിലാണ് ഒറ്റയാന്റെ ആക്രമണം. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. പുളിയപ്പതിയിലുള്ള മകളുടെ വീട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ രാജപ്പനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് രാജപ്പൻ

Advertisement