വാർത്താനോട്ടം

Advertisement

2023 ഒക്ടോബർ 31 ചൊവ്വ

BREAKING NEWS

👉 കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ പേരാമ്പ്ര
കാവുംതറ സ്വദേശി ഷംസുദീൻ എന്ന യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സ്വയം വെടിവെച്ചതെന്ന് പ്രാഥമിക നിഗമനം.

👉കളമശ്ശേരിസ്ഫോടനം:
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ ഫെയ്ബുക്ക് അകൗണ്ടിനെതിരെ കേസ് ,

👉 കളമശ്ശേരി സ്ഫോടനക്കേസ്: ഡൊമനിക്ക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; പ്രതിയുടെ വിദേശബന്ധം അന്വേഷിക്കും.

👉 പ്രതി ഡൊമനിക്ക് മാർട്ടിൻ്റെ അടുത്ത സുഹൃത്തുക്കളേയും ചോദ്യം ചെയ്യും. പ്രധാന തെളിവായ മൊബൈൽ ഫോൺ ഇന്ന് കോടതിയിൽ നൽകും.

👉 സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി;സമരം ഇന്ന് അർദ്ധരാത്രി വരെ.

👉 കോട്ടയത്ത് സർവീസ് ബോട്ടും വള്ളവും കൂട്ടിയിടിച്ചു കായലിൽ വീണ് മരിച്ച അനശ്വരയുടെ സംസ്ക്കാരം ഇന്ന്.

👉 കേരളത്തിൽ ഇന്നും മഴ;പ്രത്യേക മഴ മുന്നറിയിപ്പില്ല.

👉മികച്ച പുരുഷ ഫുട്ബോളർക്കുള്ള  ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പ്രശസ്തമായ ബലോൻ ദ് ഓർ പുരസ്കാരം എട്ടാം തവണയും അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക്. 

👉 സമസ്തയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന് 3.30ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും

👉 മൂന്നാർ: ചെറുകിട കൈയ്യേറ്റം ഒഴിപ്പിക്കലിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സി പി എം കളക്ടർക്ക് കത്ത് നൽകും.

🌴 കേരളീയം 🌴

🙏കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള 21 പേരില്‍ 16 പേര്‍ ഐസിയുവിലാണെന്നു മെഡിക്കല്‍ ബുള്ളറ്റിന്‍. മൂന്നു പേരുടെ നില ഗുരുതരം. പരിക്കേറ്റവരുടെ എല്ലാവരുടെയും ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

🙏കണ്ണൂര്‍ കേളകത്തെ രാമച്ചിയില്‍ മാവോയിസ്റ്റുകള്‍ ആകാശത്തേക്കു വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ കാട്ടിലൂടെ മൂന്നു വാച്ചര്‍മാര്‍ നടന്നുപോകുന്നതിനിടെ അഞ്ചു പേരടങ്ങുന്ന മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് ആറു റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. അന്വേഷണം ഊർജിതമാക്കി.

🙏ശ്രീലങ്കക്കും കോമറിന്‍ മേഖലക്കും മുകളിലുള്ള ചക്രവാത ചുഴിയുടെയും ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്കു വീശുന്ന കാറ്റിന്റെയും സ്വാധീനഫലമായി കേരളത്തില്‍ ഇന്ന് വ്യാപകമായ മഴ പെയ്യും

🙏അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ
മഴയ്ക്കു സാധ്യത. .

🙏നാളെ മുതല്‍ ഏഴുവരെ കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കേരളീയത്തിന്റെ മുഖ്യവേദികളുള്ള വെള്ളയമ്പലം മുതല്‍ ജി.പി.ഒ. വരെ കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസുകളില്‍ സൗജ്യനയാത്ര ഒരുക്കും. ഇതിനായി 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകള്‍ സ്ജ്ജമാക്കിയിട്ടുണ്ട്.

🙏 റെയിൽവേ ട്രാക്കില്‍ മരം വീണ് റെയില്‍വെ വൈദ്യുതി ലൈന്‍ തകരാറിലായതിനെതുടര്‍ന്ന് തൃശൂര്‍- ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രാത്രിയോടെ മരം നീക്കിയെങ്കിലും വൈദ്യുതി ലൈന്‍ തകരാറിലായതിനാല്‍ തൃശൂര്‍- ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകും.

🙏പിണറായി സര്‍ക്കാരിനു മൗലിക ശക്തികളോട് മൃദു സമീപനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. കളമശ്ശേരി സ്ഫോടനത്തില്‍ നിക്ഷ്പക്ഷ അന്വേഷണം വേണമെന്നും നദ്ദ ആവശ്യപ്പെട്ടു.

🙏കളമശേരി ബോംബ് സ്ഫോടന കേസില്‍ വിവാദ പരമാര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്കെതിരെ കെപിസിസി ഡിജിപിക്കു പരാതി നല്‍കി. സെബാസ്റ്റ്യന്‍ പോള്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, റിവ ഫിലിപ്പ് എന്നിവര്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി.

🙏കളമശേരി സ്ഫോടനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതില്‍ വിദ്വേഷമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മറ്റവരെ മെല്ലെ സഹായിക്കണം എന്ന തോന്നലോടെ കോണ്‍ഗ്രസുകാരുടെ കളിയാണ് എംവി ഗോവിന്ദനെതിരെ നടക്കുന്നത്.’ പിണറായി പറഞ്ഞു. സുരേഷ് ഗോപിയുടെ പെരുമാറ്റം ശരിയല്ലാത്തതിനാലാണു ക്ഷമ ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

🙏ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നവംബര്‍ നാലിന് വിധി. 26 ദിവസം കൊണ്ടാണ് എറണാകുളം പോക്സോ കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. ജൂലൈ 28 നാണ് അഞ്ചു വയസുകാരി കൊല്ലപ്പെട്ടത്. ബിഹാര്‍ സ്വദേശി അസ്ഫാക് ആലമാണ് പ്രതി.

🙏ബസ് ജീവനക്കാരനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ സമരം പിന്‍വലിച്ചു. തലശ്ശേരിയില്‍ ബസ് ഉടമകളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

🙏കേരളീയത്തിനു വമ്പന്‍ ഭക്ഷ്യമേളയും. രണ്ടായിരം തനത് വിഭവങ്ങളുണ്ടാകും. കേരളീയം ഫുഡ്ഫെസ്റ്റ് ഗ്രാന്‍ഡ് മെനു കാര്‍ഡ് ലാകത്തിലെ തന്നെ ഏറ്റവും വലിയ മെനു കാര്‍ഡാണ്. ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ സംഗീത സംവിധായകന്‍ എം ജയചന്ദ്രന് കൈമാറിയാണ് ഗ്രാന്‍ഡ് മെനു കാര്‍ഡ് പുറത്തിറക്കിയത്.

🙏എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്തെന്ന് പരാതി. കംപ്യൂട്ടറിലെ എല്ലാ ആപ്പുകളുടെയും യൂസര്‍ നെയിമും പാസ്വേര്‍ഡും ഇ-മെയില്‍ വിലാസങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തി. നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ കെ.ജി പ്രതാപ ചന്ദ്രന്റെ പരാതിയില്‍ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.

🙏ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷന്‍ ഓഫീസര്‍ അങ്കമാലി വേങ്ങൂര്‍ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്.

🙏മരുമകനെ മര്‍ദിച്ചതിന് കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ നരഹത്യാ ശ്രമത്തിനു കേസ്. മകളുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനെ ആക്രമിച്ചെന്ന പരാതിയിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. അബ്ദുല്ലയെ മര്‍ദ്ദിച്ചതിന് മകളുടെ ഭര്‍ത്താവിനെതിരേയും കേസുണ്ട്.

🙏കളമശേരി സഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തിയതിന് കോഴഞ്ചേരി സ്വദേശി റിവ തോലൂര്‍ ഫിലിപ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

🇳🇪 ദേശീയം 🇳🇪

🙏പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര തെരെഞ്ഞെടുപ്പു കമ്മീഷന്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. 1951 ലെ ജനപ്രാതിനിത്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് അധികാരം ഇല്ലെന്നും വിശദീകരിച്ചിട്ടുണ്ട്.

🙏സോഷ്യല്‍ മീഡിയയിലെ അശ്ലീല ഉള്ളടക്കങ്ങള്‍ ലൈക്ക് ചെയ്യുന്നത് കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. എന്നാല്‍ അവ പ്രസീദ്ധികരിക്കുന്നതും റീപോസ്റ്റ് ചെയ്യുന്നതും കുറ്റമാണെന്ന് കോടതി പറഞ്ഞു.

🙏മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ മാസത്തിലും അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

🙏തെലങ്കാനയില്‍ ബി.ആര്‍.എസ്. എം.പിക്കു കുത്തേറ്റു. വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടെ ഹസ്തദാനം നല്‍കാനെന്ന വ്യാജേന എത്തിയ ആള്‍ സ്ഥാനാര്‍ത്ഥിയായ എംപിയെ കുത്തുകയായിരുന്നു. ദുബ്ബാക്ക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മേധക്ക് എം.പിയുമായ കോത്ത പ്രഭാകര്‍ റെഡ്ഡിയെയാണു കുത്തിയത്. അക്രമിയെ ബി.ആര്‍.എസ്. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചവശനാക്കിയാണ് പൊലീസിലേല്‍പ്പിച്ചത്.

🙏ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ തീപിടിത്തം. 18 ബസുകള്‍ കത്തി നശിച്ചു. ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ എത്തിച്ചശേഷം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

🇦🇺 അന്തർദേശീയം 🇦🇽

🙏റഷ്യന്‍ വിമാനത്താവളത്തില്‍ ഇസ്രയേലി യാത്രക്കാര്‍ക്കുനേരെ ആക്രമണവുമായി ജനക്കൂട്ടം. നൂറു കണക്കിന് ആളുകള്‍ ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇരച്ചുകയറിയതോടെ വിമാനത്താവളം അടച്ചു. ഇസ്രായേലിലെ ടെല്‍ അവീവില്‍നിന്നുള്ള വിമാനം റഷ്യയിലെ ഡാഗ്സ്റ്റന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതോടെയാണ് ജനം വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയത്.

🙏ഒക്ടോബര്‍ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ ജര്‍മ്മന്‍ വനിത ഷാനി ലൂക്ക് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍. മൃതദേഹം ഗാസയില്‍ നിന്നാണ് ഇസ്രായേല്‍ സൈന്യം കണ്ടെത്തിയത്. ടാറ്റൂ കലാകാരിയായ ഷാനി ലൂക്കിനെ അബോധാവസ്ഥയില്‍ അര്‍ദ്ധനഗ്നയായി പിക്കപ്പ് ട്രക്കില്‍ കെട്ടിയിട്ട് പര്യടനം നടത്തിയ വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു.

🥍🏸 കായികം 🏏🏑

🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് വീണ്ടും അട്ടിമറി വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് അഫ്ഗാനിസ്താന്‍ തോല്‍പിച്ചത്.

🙏ശ്രീലങ്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഈ ജയത്തോടെ 3 കളികളില്‍ ജയിച്ച അഫ്ഗാനിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ശ്രീലങ്കയെ പിന്തള്ളി ആറ് പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി.

🙏2023 ലെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. അര്‍ജന്റീനിയന്‍ താരമായ മെസിയുടെ എട്ടാമത്തെ ബാലണ്‍ ദ്യോറാണിത്. സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം.

Advertisement