നിറയെ യാത്രക്കാരുമായി മത്സരയോട്ടം… നിയന്ത്രണം വിട്ട സ്വകാര്യ ബസ് ചെളിയില്‍ താഴ്ന്നു

Advertisement

മത്സരയോട്ടത്തിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് ചെളിയില്‍ താഴ്ന്നു. വടകരയില്‍ മൂരാട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നിറയെ യാത്രക്കാരുമായി പോയ ബസ് റോഡിലെ ബ്ലോക്ക് മറികടക്കുന്നതിന് റോഡില്‍ നിന്നും മാറി സൈഡിലൂടെ പോകുന്നതിനിടെയാണ് അപകടം.
യാത്രക്കാര്‍ സുരക്ഷിതരാണ്. ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന ഭാഗത്തുകൂടി പോയ ബസിന്റെ മുന്‍വശമാണ് ചെളിയില്‍ താഴ്ന്നത്.

Advertisement