വാർത്താനോട്ടം

Advertisement

2023 ഒക്ടോബർ 19 വ്യാഴം

BREAKING NEWS

👉കോട്ടയം പൊൻകുന്നത്ത് ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഓട്ടോ യാത്രാക്കാരായ 3 യുവാക്കൾ മരിച്ചു.

👉 പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

👉 സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

👉 പാലക്കാട് കുഴൽമന്ദം ആലിങ്കലിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ

👉 മൂന്നാർ ചിന്നക്കനാലിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കൈയ്യേറ്റം ഒഴിപ്പിൽ തുടരുന്നു.

👉 റവന്യൂ വകുപ്പ് നടപടി സ്വാഗതാർഹമല്ലന്ന് എം എം മണി എം എൽ എ

👉 ഗസ്സയിലേക്ക് ദിനംപ്രതി മരുന്നും ഭക്ഷണവുമുൾപ്പെടെ 20 ട്രക്ക്കൾ കടത്തിവിടാൻ ഈജിപ്റ്റ് അതിർത്തിയയായ റസ്സ നാളെ തുറക്കും

👉ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രായേലിൽ എത്തും

👉 ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഇന്ന് സ്വീകരണം നൽകും.

🌴 കേരളീയം 🌴

🙏കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസിന്റെ ആദ്യ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഈ മാസം സമര്‍പ്പിക്കും. അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ് കുമാര്‍ അടക്കമുളളവരുടെ ജാമ്യ നീക്കം തടയാനാണ് കുറ്റപത്രം വൈകാതെത്തന്നെ സമര്‍പ്പിക്കുന്നത്.

🙏’ഓപ്പറേഷന്‍ അജയ്’ പദ്ധതിയുടെ ഭാഗമായി ഇസ്രയേലില്‍നിന്ന് ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തിലെ 22 പേര്‍ കൂടി നോര്‍ക്ക റൂട്ട്സ് മുഖേന നാട്ടില്‍ തിരിച്ചെത്തി.

🙏അഴിമതി സര്‍ക്കാരിനെ ജനകീയ വിചാരണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ സെക്രട്ടേറിയേറ്റ് ഉപരോധ സമരത്തിലാണ് ഇങ്ങനെ പ്രസംഗിച്ചത്.

🙏മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി. അഞ്ചു പേര്‍ക്കുള്ള ശിക്ഷ ഡല്‍ഹി സാകേത് കോടതി പിന്നീട് വിധിക്കും. കൊലപാതകം നടന്ന് 15 വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. 2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥ് വെടിയേറ്റു മരിച്ചത്.

🙏വയനാട്ടില്‍ കെട്ടിട നിര്‍മാണത്തിന് ഇനി കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. ചട്ടത്തില്‍ ഇളവ് വരുത്തി ജില്ലാ കളക്ടര്‍ രേണുരാജ് ഉത്തരവിറക്കി.

🙏ഗാസയിലെ ആശുപത്രിക്കുനേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. സാധാരണക്കാരെ കൊന്നൊടുക്കുന്നതു സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാവില്ലെന്നും സിപിഎം.

🙏മുംബൈ ഭീകരാക്രമണത്തില്‍ സാരമായി പരിക്കേറ്റ എന്‍എസ് ജി കമാന്‍ഡോ കണ്ണൂര്‍ അഴീക്കോട് സ്വദേശി പി വി മനേഷിന് വീട് നിര്‍മ്മിക്കാന്‍ സൗജന്യമായി ഭൂമി പതിച്ച് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പുഴാതി വില്ലേജില്‍ അഞ്ചു സെന്റ് ഭൂമി നല്‍കാനാണു മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

🙏കൊച്ചി നഗരത്തിലെ ഓയോ റൂമുകളില്‍ പൊലീസ് പരിശോധന. 52 ഓയോ റൂമുകളിലാണ് പരിശോധന നടത്തിയത്. തൃക്കാക്കരയിലെ ഒരു ഓയോ റൂമില്‍നിന്നു കഞ്ചാവും തോക്കുമായി രണ്ടുപേര്‍ പിടിയിലായി.

🙏തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറു കിലോ സ്വര്‍ണം പിടികൂടി. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ശ്രീലങ്കന്‍ പൗരന്‍മാരായ 10 സ്ത്രീകളും മൂന്നു പുരുഷന്‍മാരും ഒരു തമിഴ്നാട് സ്വദേശിയും പിടിയിലായത്.

🙏പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും മുന്‍ധാരണയനുസരിച്ചു രാജിക്കു തയ്യാറാകാതിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് പുറത്താക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരക്കു സമീപം കാരോട് പഞ്ചായത്ത് പ്രസിഡന്റ് എം രാജേന്ദ്രന്‍ നായരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. രണ്ടര വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയാല്‍ രാജിവെക്കണമെന്നായിരുന്നു ധാരണ.

🙏വിദ്യാഭ്യാസ രംഗത്ത് സഹകരിക്കുന്നതിനുള്ള ചര്‍ച്ചകളുമായി ഫിന്‍ലാന്‍ഡ് സംഘം കേരളത്തില്‍. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സംഘത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചു.

🙏സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായം. നേമം ശാന്തിവിള താലൂക്ക് ആശുപത്രിക്ക് 22.24 കോടി, മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രിക്ക് 17.50 കോടി, ചാവക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് 10.80 കോടി, കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് 17.85 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.

🙏കോടതിയിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ക്ലാര്‍ക്കിന് 23 വര്‍ഷം കഠിന തടവ്. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ മുന്‍ ബെഞ്ച് ക്ലര്‍ക്ക് മറ്റൂര്‍ സ്വദേശി മാര്‍ട്ടിനെയാണ് പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏ഛത്തീസ്ഘഗഡ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 53 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ ആകെ 83 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. ആകെ 90 മണ്ഡലങ്ങളാണ് ഛത്തീസ്ഗഡിലുള്ളത്.

🙏ഐസിഐസിഐ ബാങ്കിന് ആര്‍ബിഐയുടെ 12.2കോടി രൂപയുടെ പിഴശിക്ഷ. വായ്പാ നിയമങ്ങള്‍ ലംഘിച്ചതിനും തട്ടിപ്പു റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനുമാണ് പിഴ.

🙏ബാങ്ക് ഓഫ് ബറോഡയുടെ ഡിജിറ്റല്‍ ആപ്പ് ആയ ബോബ് വേള്‍ഡില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 60 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. 11 അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാര്‍ അടക്കമുള്ളവരാണ് സസ്പെന്‍ഷനിലായത്.

🇦🇺 അന്തർദേശീയം 🇦🇽

🙏ഗാസയിലെ ആശുപത്രിയില്‍ 500 പേര്‍ കൊല്ലപ്പെട്ടത് ഹമാസ് ഭീകരരുടെ റോക്കറ്റ് പതിച്ചാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും സാധാരണക്കാരെ ഹമാസ് മനുഷ്യകവചമാക്കുകയാണെന്നും ജോ ബൈഡന്‍ ആരോപിച്ചു. ഗാസക്കും വെസ്റ്റ് ബാങ്കിനും പത്തു കോടി ഡോളറിന്റെ സഹായം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

🙏മധ്യേഷ്യയിലെ സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി നരേന്ദ്ര മോദി. ഗാസയിലെ ആശുപത്രിയിലെ മരണം ഞെട്ടിക്കുന്നതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

🙏ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ഇസ്രയേല്‍ -ഹമാസ് യുദ്ധത്തെ അപലപിക്കുന്ന പ്രമേയത്തെ വീറ്റോ ചെയ്ത് അമേരിക്ക. ബ്രസീലാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ യുഎന്‍ സുരക്ഷാ സമിതിയിലെ 12 അംഗങ്ങള്‍ അനുകൂലിച്ചു. റഷ്യയും ബ്രിട്ടണും വിട്ടുനിന്നു.

🙏പശ്ചിമേഷ്യയില്‍ സമാധാനം വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസികള്‍ സമാധാനത്തിന്റെ പക്ഷത്താകണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ഈ മാസം 27 നു പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു.

🙏ഇന്ധനം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പാകിസ്ഥാന്റെ ദേശീയ വിമാന കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലായി 50 വിമാന സര്‍വീസുകള്‍ റദ്ദാക്കി.

🥍🏸 കായികം🏏🏑

🙏സംസ്ഥാന സ്‌കൂള്‍ മീറ്റിലെ വേഗമേറിയ താരങ്ങളായി പാലക്കാടിന്റെ അഭിറാമും താരയും. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.അഭിറാമും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.താരയും ഒന്നാമതെത്തി.

🙏2023 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ മലയാളി കായികതാരങ്ങള്‍ക്ക് 25 ലക്ഷം രൂപ സമ്മാനത്തുകയായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷവും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപയും സമ്മാനമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

🙏ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലാണ്ടിന് 149 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ 139 റണ്‍സിന് എല്ലാവരും പുറത്തായി.

Advertisement