പ്രൊഫ. ജോസഫ് സ്കറിയ അന്തരിച്ചു

Advertisement

തിരുവനന്തപുരം: കേരളാ കോൺഗ്രസ് പാർട്ടിയുടെ ആദ്യകാല നേതാവും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവുമായ നാലാഞ്ചിറ വാതല്ലൂർ വീട്ടിൽ പ്രൊഫ. ജോസഫ് സ്‌കറിയ (83) അന്തരിച്ചു.

സംസ്‌കാരം ഇന്ന് വൈകിട്ട് 03.30ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നാലാഞ്ചിറ റാണിഗിരി ദേവാലയത്തിൽ.

ഭാര്യ: ശാസ്തമംഗലം മാലിയിൽ മോളി ജോസഫ്.

മക്കൾ: സഖറിയ (മാഴ്സ്-ദുബായ്), നിജു ജോസ് മാത്യു (ഐ.ബി.എസ് ടെക്‌നോപാർക്ക്).

മരുമക്കൾ: വേങ്ങൽ മേരി വിൽലെസ്ലി മേരി സജു, ഷിബി ജോൺ (ഐ.ബി.എസ് ടെക്‌നോപാർക്ക്).

കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് അനുശോചിച്ചു.

Advertisement