സർക്കാർ സുപ്രീം കോടതിയിൽ പോകട്ടെ, നിലപാട് മയപ്പെടുത്താതെ ഗവർണർ

Advertisement

തിരുവനന്തപുരം . നിയമസഭ പാസാക്കിയ ബില്ലുകളുടെ കാര്യത്തിൽ നിലപാട് മയപ്പെടുത്താതെ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. സർക്കാർ സുപ്രീം കോടതിയിൽ പോകട്ടെയെന്നും നിയമ പോരാട്ടത്തിന് തയാറാണെന്നുമുള്ള സൂചനകളാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്നത്. സുപ്രീം കോടതിയെ സമീപിച്ചാൽ സർക്കാരിന് തിരിച്ചടി ഉണ്ടാകുമെന്നും ഗവർണറുടെ വാദങ്ങൾ നിലനിൽക്കുമെന്നുമാണ് രാജ്ഭവന്റെ പ്രതീക്ഷ.

എന്നാൽ, കഴിഞ്ഞ ദിവസം ബംഗാൾ ഗവർണർക്കെതിരായ കോടതി വിമർശനം, കേരള ഗവർണർക്ക് കൂടിയുള്ള സൂചനയായാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഭരണ കാര്യങ്ങൾ വിശദീകരിക്കാത്തതിൽ ഗവർണർ ആവർത്തിച്ചു അതൃപ്തി പരസ്യമാക്കിയിട്ടും മുഖ്യമന്ത്രി അതിനു തയാറായിട്ടില്ല. ബില്ലുകളുടെ കാര്യത്തിൽ കോടതിയെ സമീപിക്കുന്നതിൽ വൈകാതെ സർക്കാർ തീരുമാനമെടുത്തേക്കും. അതേസമയം, ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചു ഗവർണർ സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള സാധ്യതയും ഏറെയാണ്.

Advertisement