പ്രണയത്തില്‍നിന്ന് പിൻമാറി; പത്തനംതിട്ടയില്‍ യുവതിയുടെ വീട് അടിച്ചു തകര്‍ത്ത സുഹൃത്തും സംഘവും പിടിയില്‍

Advertisement

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവതിയുടെ വീട് സുഹൃത്തും സംഘവും അടിച്ച്‌ തകര്‍ത്തു. പ്രണയത്തില്‍ നിന്ന് പിൻമാറിയതിനാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ സുഹൃത്തായിരുന്ന കാപ്പ കേസ് പ്രതിയും കൂട്ടാളികളും പിടിയിലായി. കാപ്പാക്കേസ് പ്രതിയും പെണ്‍കുട്ടിയുടെ സുഹൃത്തുമായ ചങ്ങനാശ്ശേരി നാലുകോടി സ്വദേശി പ്രണവ് സുരേഷ് (22 ), തിരുവല്ല മുത്തൂര്‍ സ്വദേശി ജിതിൻ (22), തിരുവല്ല കുറ്റപ്പുഴ സ്വദേശി സി. ജിതിൻ ( 19 ) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

Advertisement