വാർത്താനോട്ടം

Advertisement

2023 ഒക്ടോബർ 05 വ്യാഴം

BREAKING NEWS

👉 നിയമനക്കോഴ: ഹരിദാസനെ കണ്ടെത്താൻ പോലീസ്, മുൻകൂർ ജാമ്യത്തിന് ശ്രമം

👉ബലാത്സഗ കേസിൽ നടൻ ഷിയാസ് കരിം
പിടിയിൽ. ഗൾഫിൽ നിന്നെത്തിയ ഇയാളെ ചെന്നൈ വിമാനത്താവളത്തിൽ തടയുകയായിരുന്നു. ചന്തേര പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തും.

👉 അടൂർ കിളിവയലിൽ തട്ടുകട ലോറിയിടിച്ച് തകർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.

👉 ഏഷ്യൻ ഗെയിംസ് ബാഡ്മിൻ്റൺ പി വി സിന്ധു പുറത്ത്

👉സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; പ്രത്യക മഴ മുന്നറിയിപ്പില്ല.

👉 മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വടക്കൻ മേഖല അവലോകന യോഗം ഇന്ന് കോഴിക്കോട്ട്.

👉 തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗ് കൺവൻഷൻ ഇന്ന് എറണാകുളത്ത്.

👉 സിക്കിമിൽ കനത്ത മഴമുന്നറിയിപ്പ്, കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു.

🙏ഡി എം കെ എം പി എസ് ജഗത് രക്ഷകൻ്റെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട 40 ഇടങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു.

🌴 കേരളീയം 🌴

🙏തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്നും അവധി.

🙏ആരോഗ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനെതിരേ ഉയര്‍ന്ന നിയമന തട്ടിപ്പു കേസില്‍ ആരോപണം ഉന്നയിച്ച ഹരിദാസില്‍നിന്ന് ഒരു ലക്ഷത്തി എഴുപത്തായ്യായിരം രൂപ പ്രതികള്‍ വാങ്ങിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.

🙏നിയമനത്തട്ടിപ്പു കേസിലെ മുഖ്യ പ്രതി അഖില്‍ സജീവ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം തട്ടിപ്പു നടത്തിയെന്ന് വെളിപ്പെടുത്തല്‍. അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പൊലീസിനു ലഭിച്ചത്.

🙏കൊച്ചി പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്ലാന്റില്‍നിന്ന് വാതകച്ചോര്‍ച്ച. എല്‍പിജിയില്‍ ചേര്‍ക്കുന്ന മെര്‍ക്കാപ്‌ടെന്‍ വാതകമാണ് ചോര്‍ന്നത്. വാതകം ശ്വസിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ പുതുവൈപ്പ് സ്വദേശികളായ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏വടകരയിലെ മുന്‍ എംഎല്‍എ എംകെ പ്രേംനാഥിനു ചികിത്സ നിഷേധിച്ചതിനാലാണു മരിച്ചതെന്ന് ഡോക്ടര്‍ക്കെതിരേ പരാതി. കോഴിക്കോട്ടെ പ്രമുഖ ന്യൂറോളജിസ്റ്റിനെതിരെയാണ് പ്രേംനാഥിന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.

🙏കരുവന്നൂര്‍ ബാങ്ക് നീതി കാട്ടിയില്ലെന്ന് പണം കിട്ടാത്തതിനാല്‍ ചികിത്സ വൈകി മരിച്ച ശശിയുടെ സഹോദരി മിനി. വിദഗ്ധ ചികിത്സയക്ക് പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. അമ്മയുടെ ചികില്‍സയ്ക്കു പണം വിട്ടുതരണമെന്നും മിനി ആവശ്യപ്പെട്ടു.

🙏കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാതെ മരിച്ച ശശിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും ബാങ്ക് ഭരിക്കുന്ന സിപിഎമ്മിനും ഒഴിഞ്ഞുമാറാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

🙏ചികിത്സക്കു പണം കിട്ടാതെ മരിച്ച കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകനായ ശശിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി. കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

🙏തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പതിനായിരം രൂപയോളം കണ്ടെത്തി. പഴയ റെക്കോര്‍ഡ് ബുക്കുകളില്‍ 500 രൂപാ നോട്ടുകള്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

🙏നെടുമങ്ങാട് കോടതി വളപ്പില്‍ അഭിഭാഷകനെ തലയ്ക്കടിച്ചു. അഡ്വ. പ്രകാശിനെ (41) യാണ് അഡ്വ. സജീബിന്റെ കക്ഷിയായ ഷാജഹാനും സുഹൃത്തും ചേര്‍ന്ന് അക്രമിച്ചത്. സംഭവത്തില്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചു.

🇳🇪 ദേശീയം 🇳🇪

🙏സിക്കിമില്‍ മിന്നല്‍ പ്രളയത്തില്‍ 23 സൈനികര്‍ ഉള്‍പ്പടെ 70 പേര്‍ മരിച്ചു. ഒഴുകിപ്പോയ പലരുടേയും മൃതദേഹങ്ങള്‍ കണ്ടെടുക്കാനായില്ല. നാലായിരത്തോളം പേരെ ഒഴിപ്പിച്ചു. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. മലയാളികള്‍ അടക്കം രണ്ടായിരം പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

🙏വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ സബ്സിഡി നൂറു രൂപകൂടി വര്‍ധിപ്പിച്ചു. കോവിഡ് കാലത്തു നിര്‍ത്തലാക്കിയ സബ്സിഡി കഴിഞ്ഞ മാസം 200 രൂപ നിരക്കില്‍ പുനസ്ഥാപിച്ചിരുന്നു. ഇതോടെ പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക സബ്‌സിഡി 300 രൂപയായി. ഇതോടെ സിലിണ്ടറിന്റെ വില 600 രൂപയാകും.

🙏ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റൈ ലോക്സഭാംഗത്വം വീണ്ടും നഷ്ടമായി. അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി. വധശ്രമക്കേസില്‍ കുറ്റകാരനെന്ന വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല.

🙏അരുണാചല്‍ പ്രദേശും കാഷ്മീരും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കാനുള്ള ആഗോള അജണ്ട ന്യൂസ് ക്ലിക്ക് നടപ്പാക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ആരോപണവുമായി ഡല്‍ഹി പോലീസ്. അറസ്റ്റിലായ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുര്‍കയസ്ഥയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പോലീസിന്റെ ഈ വാദം. ഇങ്ങനെ ഭൂപടം സൃഷ്ടിക്കാന്‍ അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘവുമായി ഗൂഢാലോചന നടത്തി 115 കോടി രൂപയുടെ വിദേശപണം കൈപ്പറ്റിയെന്നും ആരോപിക്കുന്നു.

🙏ചൈനീസ് അജണ്ട നടപ്പാക്കുകയോ ചൈനയ്ക്ക് അനുകൂലമായി വാര്‍ത്ത നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക്. മാന്യമായും നിയമവിധേയമായുമാണു പ്രവര്‍ത്തിച്ചത്. മാധ്യമ പ്രവര്‍ത്തനത്തനത്തിന്റെ എല്ലാ മാന്യതയും പാലിച്ചിട്ടുണ്ട്. പണം ബാങ്കിലൂടെ മാത്രമാണ് വാങ്ങിയത്. ഇതിന് അനുമതികളുണ്ട്, റിപ്പോര്‍ട്ടുകള്‍ അധികാരികള്‍ക്കു നല്‍കിയിട്ടുമുണ്ട്. നിയമത്തിലും കോടതിയിലും പൂര്‍ണവിശ്വാസമുണ്ടെന്നും ഇന്ത്യന്‍ ഭരണഘടനയിലൂന്നി പോരാടുമെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി.

🙏ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എംപിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. അദ്ദേഹത്തിന്റെ വസതിയില്‍ പത്തു മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് രാജ്യസഭാംഗമായ ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്.

🙏തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയെ ചുമയും ശ്വാസംമുട്ടലുംമൂലം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച തുടങ്ങാനിരുന്ന അണ്ണാമലൈയുടെ പദയാത്രയും മാറ്റിവച്ചു. ഒക്ടോബര്‍ 16ന് മൂന്നാം ഘട്ട പദയാത്ര തുടങ്ങാനാണ് തീരുമാനം.

🙏രണ്ടു ദിവസത്തിനകം 31 രോഗികള്‍ മരിച്ച മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറി ആശുപത്രി ഡീനിനെക്കൊണ്ട് വൃത്തിയാക്കിപ്പിച്ച ശിവസേന ഷിന്‍ഡേ വിഭാഗം എംപി ഹേമന്ത് പാട്ടീലിനെതിരെ കേസ്. ഡീന്‍ ഡോ ശ്യാമറാവു വകോടയെ ഭീഷണിപ്പെടുത്തിയാണ് ശുചിമുറി വൃത്തിയാക്കിച്ചത്.

🇦🇽 അന്തർദേശീയം 🇦🇺

🙏ചൈനയുടെ 55 സൈനികര്‍ കൊല്ലപ്പെട്ട ആണവ അന്തര്‍വാഹിനി പൊട്ടിത്തെറിച്ചത് ചൈനതന്നെ കടലില്‍ നിക്ഷേപിച്ച ബോംബിലിടിച്ചാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടാണ് വിദേശ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

🙏റഷ്യക്കു ‘സ്റ്റോം സെഡ്’ എന്ന പേരില്‍ മൂന്നാമതൊരു സൈനിക വിഭാഗംകൂടിയുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ സൈന്യത്തിനു കീഴില്‍ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാര്‍ണര്‍ ഗ്രൂപ്പിനു പുറമേയാണ് ഈ വിഭാഗം. സ്റ്റോം സെഡ് വിഭാഗം ചാവേര്‍പ്പടയാണ്. ഏറ്റവും അപകടകരമായ പോരാട്ടത്തിനു മുന്‍നിരയില്‍ നിര്‍ത്തുന്നത് ഇവരെയാണെന്നാണു റിപ്പോര്‍ട്ട്.

🙏യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയാകാന്‍ നൂറ അല്‍ മത്‌റൂഷി എന്ന യുവതി. അടുത്ത വര്‍ഷം നൂറ ബഹിരാകാശത്തേക്കു യാത്രയാകും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍ജിനീയറായ നൂറയ്‌ക്കൊപ്പം ദുബൈ പൊലീസിലെ മുന്‍ ഹെലികോപ്റ്റര്‍ പൈലറ്റായ മുഹമ്മദ് അല്‍ മുല്ലയും അടുത്ത വര്‍ഷം ബഹിരാകാശത്തെത്തും.

🙏വിരുന്നില്‍ വാതുവച്ച് പത്തു മിനിറ്റുകൊണ്ട് ഒരു ലിറ്റര്‍ മദ്യം കുടിച്ച ചൈനീസ് യുവാവ് കുഴഞ്ഞുവീണു മരിച്ചു. 2.31 ലക്ഷം രൂപയ്ക്കു വാതുവച്ചാണ് ഷാങ്ങ് എന്ന യുവാവ് മദ്യം കഴിച്ച് മരിച്ചത്.

🏏 🏸 കായികം 🥍 ⚽

🙏2023 ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഉച്ചക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുക.

🙏ഏഷ്യന്‍ ഗെയിംസിലെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ ശക്തമായ പോരാട്ടം നടത്തിയ കിഷോര്‍ കുമാര്‍ ജന വെള്ളി നേടി.

🙏മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, തമിഴ്നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന പുരുഷന്‍മാരുടെ 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും വനിതാ റിലേയില്‍ വെള്ളിയും.

🙏 പുരുഷന്‍മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ താരം അവിനാഷ് സാബ്ലെയ്ക്കു വെള്ളി. വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ താരം ഹര്‍മിലന്‍ ബെയ്ന്‍സ് വെള്ളി നേടി.

🙏 87 കിലോ പുരുഷ വിഭാഗം ഗുസ്തിയില്‍ സുനില്‍ കുമാര്‍ വെങ്കലം നേടി. ഇതോടെ 18 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവും നേടിയ ഇന്ത്യയുടെ മെഡല്‍ നേട്ടം 81 ആയി.

Advertisement