വീട്ടിൽനിന്ന് കൂട്ടുകാർക്കൊപ്പം ഓടാൻ പോയ വിദ്യാർഥി വഴിയിൽ കുഴ‍ഞ്ഞുവീണ് മരിച്ചു

Advertisement

അത്തോളി (കോഴിക്കോട്): പുലർച്ചെ വീട്ടിൽനിന്ന് ഓടാൻ ഇറങ്ങിയ വിദ്യാർഥി വഴിയിൽ കുഴഞ്ഞുവീണു മരിച്ചു. അത്തോളി ജിവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവർഷ വിദ്യാർഥി ഹേമന്ദ് ശങ്കർ (16) ആണ് കൂട്ടുകാർക്ക് മുമ്പിൽ റോഡരികിൽ വീണു മരിച്ചത്. പതിവായി കൂട്ടുകാർക്കൊപ്പം അതി രാവിലെ ഓടാറുണ്ടായിരുന്നു.

രാവിലെ ആറു മണിക്കാണ് കുഴഞ്ഞു വീണത്. കുടക്കല്ല് എടത്തിൽകണ്ടി ശ്രീഹരിയിൽ അനിൽ കുമാറിന്റെയും ശ്രീജയുടെയും മകനാണ്. സഹോദരൻ: അശ്വന്ത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് സ്കൂളിന് ഇന്ന് അവധി നൽകി.

Advertisement