ദേവികുളം തെരഞ്ഞെടുപ്പ് കേസ്: എ രാജയുടെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Advertisement

കൊച്ചി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരെ എ രാജയുടെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അനിരുദ്ദ ബോസ് അധ്യക്ഷനായ ബെഞ്ചാകും ഹർജി പരിഗണിക്കുക.

ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കേസുമായി ബന്ധപ്പെട്ട് സിഎസ്‌ഐ പള്ളിയിലെ മാമോദിസ രജിസ്റ്റർ, സംസ്‌കാര രജിസ്റ്റർ, കുടുംബ രജിസ്റ്റർ എന്നിവ സുപ്രീം കോടതിക്ക് കൈമാറിയില്ലെന്ന ആരോപണം പരിശോധിക്കാൻ സുപ്രീം കോടതി രജിസ്ട്രി നിർദേശം നൽകിയിരുന്നു

കേസുമായി ബന്ധപ്പെട്ട രേഖകളുടെ ഒറിജിനൽ കൈമാറാൻ ഹൈക്കോടതിയോട് നേരത്തെ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ സുപ്രധാന രേഖകൾ കൈമാറിയില്ലെന്ന് ഡി കുമാറിന്റെ അഭിഭാഷകൻ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി കുമാർ പുതിയ അപേക്ഷയും നൽകിയിരുന്നു. എന്നാൽ എല്ലാ രേഖകളും സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ടെന്നാണ് ഓഫീസ് ഓർഡറിലുള്ളതെന്ന് എ രാജയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു

Advertisement