നിപ: കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒക്ടോബർ വരെ നീട്ടി

Advertisement

കോഴിക്കോട്:
നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീട്ടി. ഒക്ടോബർ ഒന്ന് വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റി വെക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സാമൂഹിക അകലം, മാസ്‌ക് എന്നിവ നിർബന്ധമാണ്. കൂടാതെ ബീച്ചിലും പാർക്കിലും പ്രവേശനം അനുവദിക്കില്ലെന്നും കലക്ടർ അറിയിച്ചു

അതേസമയം പോസിറ്റീവ് കേസുകളില്ലാത്ത പത്താം ദിവസവും പിന്നിട്ടതോടെ ജില്ലയിലെ സ്‌കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. കണ്ടെയ്ൻമെന്റ് സോണുകളിലെ സ്‌കൂളുകൾ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്‌കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറന്നത്.

Advertisement