ഈങ്ങാപ്പുഴയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു

Advertisement

കോഴിക്കോട്. പുതുപ്പാടി ഈങ്ങാപ്പുഴയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. മലപുറം ചേളന്നൂര്‍ തിരുളോറ സ്വദേശി അല്‍ത്താഫ്(21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മലപുറം അമ്പലപ്പടി സ്വദേശി ജാസിറിന് പരിക്കേറ്റു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ഈങ്ങാപ്പുഴ പാരിഷ് ഹാളിന് സമീപത്തായിരുന്നു അപകടം. പാരിഷ് ഹാള്‍ റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിച്ച സ്‌കൂട്ടറും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. റോഡിലേക്ക് തെറിച്ചു വീണ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍ത്താഫിന്റെ ജീവൻ രക്ഷിക്കാനായില്ല. ജാസിറിന്റെ പരിക്ക് ഗുരുതരമല്ല.

Advertisement