തിരുവല്ലയിൽ ബൈക്ക് മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

Advertisement

തിരുവല്ല :കച്ചേരിപ്പടിയിൽ ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.
പുലർച്ചെ 3ന് ഉണ്ടായ അപകടത്തിൽ മരിച്ചത്
തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്കു സമീപം താമസിക്കുന്ന കിഴക്കേപ്പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് . മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) ഗുരുതര പരുക്കുകളുമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽപ്പെട്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ റോഡിൽ കിടക്കുന്നതുകണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. താലൂക്ക് ആശുപത്രി ഭാഗത്തുനിന്നും എത്തിയ മൂവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുകയറുകയായിരു
ന്നു.തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും തൽക്ഷണം മരിച്ചു.

Advertisement