നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടു പോയവയും പുസ്തകത്തിലുണ്ടാകും….’പ്രതിനായിക’; സരിത എസ് നായരുടെ ആത്മകഥ…

Advertisement

തിരുവനന്തപുരം: സിബിഐ റിപ്പോര്‍ട്ടിലൂടെ വീണ്ടും സോളാര്‍ കേസ് ചര്‍ച്ചയാകുമ്പോള്‍ വിവാദങ്ങളിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന സരിത.എസ്. നായരുടെ ആത്മകഥ ‘പ്രതിനായിക’ ഉടന്‍ പുറത്തിറങ്ങും. റെസ്പോണ്‍സ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘പ്രതിനായിക’യില്‍ ഇതുവരെ പറയാത്ത വസ്തുതകളും പറഞ്ഞതായി പ്രചരിക്കുന്നവയുടെ വാസ്തവവും വെളിപ്പെടുത്തുമെന്നാണ് പ്രസാധകര്‍ അറിയിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ കവര്‍ചിത്രം സരിതയും പ്രസാധകരായ റെസ്പോണ്‍സ് ബുക്ക്സും ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ‘ഞാന്‍ പറഞ്ഞതെന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടു പോയവയും’ പുസ്തകത്തിലുണ്ടാകുമെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisement