കൊച്ചിയിൽ വീട്ടിൽ കയറി ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവം; വെട്ടേറ്റ പെൺകുട്ടി മരിച്ചു

Advertisement

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ യുവാവു വീട്ടിൽകയറി വെട്ടിയ പെൺകുട്ടി മരിച്ചു. കുറുപ്പംപടി രായമങ്കലത്തു പാണിയാടൻ ബിനു ജേക്കബിന്റെയും മഞ്ചുവിന്റെയും മകൾ അൽക്ക അന്ന ബിനുവാണു (20) മരിച്ചത്. പെൺകുട്ടിയെ വെട്ടിയ ഇരിങ്ങോൾ മുക്കളംഞ്ചേരി ബേസിൽ (21) ആക്രമണത്തിനു പിന്നാലെ വീട്ടിൽ തൂങ്ങി മരിച്ചിരുന്നു.

പ്രണയാഭ്യർഥന നിരസിച്ചതിനു സെപ്റ്റംബർ അഞ്ചിനായിരുന്നു ആക്രമണം. എട്ടുദിവസമായി പെൺകുട്ടി ചികിത്സയിലായിരുന്നു. യുവാവിന്റെ ആക്രമണത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവർക്കും പരുക്കേറ്റിരുന്നു.

Advertisement