വാർത്താനോട്ടം

Advertisement

2024 ആഗസ്റ്റ് 25 വെള്ളി

BREAKING NEWS

👉 കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഈ മാസം 31 ന് ഹാജരാകാൻ എ സി മൊയ്തീന് ഇഡി നോട്ടീസ്.

👉 മാധ്യമ പ്രവർത്തകൻ
കെ എം ബഷീറിൻ്റെ മരണം സംബന്ധിച്ച് നരഹത്യാ കുറ്റം ഒഴിവാക്കണമെന്ന ശ്രീറാം വെങ്കിട്ടരാമൻ്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

👉 മണിപ്പൂരിലേക്ക് മുതൽ കേന്ദ്ര നേ നെയെ അയക്കും. അമിത് ഷാ മുഖ്യമന്ത്രിയുമായി ഇന്നലെ കൂടികാഴ്ച നടത്തി

👉മണിപ്പൂർ വിഷയം സംബന്ധിച്ച പ്രധാനപ്പെട്ട ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

👉 ജാവലിൻ കിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ നീരവ് ചോപ്ര ഇന്ന് ഇറങ്ങും

കേരളീയം

🙏 കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്.

🙏 ഇടുക്കി ദേവികുളം തെരഞ്ഞെടുപ്പു കേസില്‍ രേഖകള്‍ സുപ്രീംകോടതിക്കു കൈമാറിയില്ലെന്ന ആരോപണം പരിശോധിക്കാന്‍ സുപ്രീം കോടതി രജിസ്ട്രി നിര്‍ദ്ദേശം. രേഖകള്‍ കൈമാറിയില്ലെന്ന് ഡി കുമാറിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതോടെയാണ് നടപടി.

🙏 ‘മൈ ലൈഫ് ആസ് എ കോമറേഡ് ‘ എന്ന തൻ്റെ ആത്മകഥ’ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പെടുത്തിയിട്ടില്ലെന്ന് കെ.കെ. ശൈലജ എംഎല്‍എ. അധിക വായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തിലാണ് ഈ പുസ്‌കതത്തിന്റെ പേരുകൂടി ചേര്‍ത്തതെന്നും ശൈലജ പറഞ്ഞു.

🙏എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരള സര്‍ക്കാര്‍ പാഠപുസ്തകം പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് അഡീഷണല്‍ പാഠപുസ്തകം പ്രകാശനം ചെയ്തത്.

🙏 കുറ്റ്യാടിക്കടുത്ത് തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതായത്. ആളൊഴിഞ്ഞ വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്.

🙏 തിരുവനന്തപുരം കണ്ടല സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു. സിപിഐ നേതാവ് ഭാസുരാഗന്‍ പ്രസിഡന്റായ ബാങ്ക് ഭരണസമിതിക്കെതിരേ കോടികളുടെ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

🙏മലപ്പുറത്ത് മമ്പാട് വടപുറം താളിപ്പൊയിലില്‍ കടുവയുടെ കാല്‍പ്പാടുകള്‍. രണ്ടുമാസം മുന്‍പും പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു. ചാലിയാര്‍ തീരങ്ങളിലും ജനവാസ മേഖലയോടു ചേര്‍ന്ന കൃഷിയിടത്തും കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

🙏 സര്‍ട്ടിഫിക്കറ്റു നല്‍കാന്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയില്‍. കാസര്‍കോഡ് ജില്ലയിലെ ചിത്താരി വില്ലേജ് ഓഫീസര്‍ സി അരുണ്‍ 2000 രൂപയും വില്ലേജ് അസിസ്റ്റന്റ് കെവി സുധാകരന്‍ 1000 രൂപയും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണു വിജിലന്‍സിന്റെ പിടിയിലായത്.

🙏വന്ദേ ഭാരത് ട്രെയിനുകള്‍ക്കു നേരെ കല്ലെറിഞ്ഞതിനു കണ്ണൂരിൽ മൂന്നു പേര്‍ പിടിയില്‍.

🙏എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് സിനഡ് മെത്രാന്മാരുടെ സംയുക്ത പ്രസ്താവന.

🇳🇪 ദേശീയം 🇳🇪

🙏 2021ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ‘പുഷ്പ’യിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടന്‍. ആലിയ ഭട്ടും കൃതി സനോണും മികച്ച നടിമാര്‍. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം. മികച്ച മലയാള സിനിമയായി ഹോം തെരഞ്ഞെടുക്കപ്പെട്ടു. ‘റോക്കട്രി ദ നമ്പി ഇഫക്ട്സ്’ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. നായാട്ടിലൂടെ ഷാഹി കബീര്‍ മികച്ച തിരക്കഥാ കൃത്തായി. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ നേടി.

🙏 40 ശതമാനം കയറ്റുമതി തീരുവയിൽ മഹാരാഷ്ട്രയില്‍ സവാള മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ കര്‍ഷകരുടെ സമരം. ലേലത്തില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറി. കൂടുതല്‍ വില ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ലോഡ് ഇറക്കാതിരുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ലേലം മുടങ്ങിയത്.

🙏ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിംഗ് ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ലാന്‍ഡറിലെ പ്രധാന മൂന്ന് ഉപകരണങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ കുലുക്കങ്ങള്‍ പഠിക്കാനുള്ള ഇല്‍സ, ചന്ദ്രനിലെ പ്ലാസ്മ സാന്നിധ്യം പഠിക്കുന്ന രംഭ, ചന്ദ്രോപരിതലത്തിലെ താപവ്യത്യാസങ്ങള്‍ പഠിക്കുന്ന ചാസ്റ്റേ എന്നീ ഉപകരണങ്ങളാണ്
പര്യവേഷണം ആരംഭിച്ചത്.

🇦🇴 അന്തർദേശീയം 🇨🇦

🙏 പാകിസ്ഥാൻ ഒഴികെ ആറു രാജ്യങ്ങള്‍കൂടി ബ്രിക്സ് കൂട്ടായ്മയിലേക്ക് ഉൾപ്പെടുത്താൻ ജൊഹന്നാസ്ബെര്‍ ഗ് ഉച്ചകോടിയിൽ തീരുമാനം. അര്‍ജന്റീന, എത്യോപ്യ, സൗദി അറേബ്യ, യുഎഇ, ഇറാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2024 ജനുവരി മുതല്‍ ബ്രിക്സില്‍ അംഗങ്ങളാകും.

🙏പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗുമായി ചർച്ച നടത്തി. അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാനും ഘട്ടംഘട്ടമായി സേനാ പിന്‍മാറ്റത്തിനു നിര്‍ദ്ദേശം നല്‍കാനും കൂടിക്കാഴ്ചയില്‍ ധാരണയായി.

🥍🏑 കായികം 🏏🏸

🙏ചെസ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ അഭിമാന താരം ആര്‍. പ്രഗ്‌നാനന്ദ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനോട് പൊരുതി തോറ്റു. ടൈബ്രേക്കറിലെ രണ്ടാം ഗെയിം സമനിലയിലായെങ്കിലും ആദ്യ ഗെയിം ജയിച്ചിരുന്ന നോര്‍വേയുടെ കാള്‍സന്‍ കരിയറിലെ ആദ്യ ലോക കപ്പ് വിജയം സ്വന്തമാക്കി. 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്നാനന്ദ.

🙏ബ്രസീല്‍ സൂപ്പര്‍ താരം നെയ്മാര്‍ ഇന്ത്യയിലേക്ക്. എഎഫ്സി ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാനാണ് സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലിന്റെ താരമായ നെയമര്‍ ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നുള്ള മുംബൈ സിറ്റി എഫ്സിയും അല്‍ ഹിലാലും എഎഫ്സി ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഡിയിലാണു കളിക്കുന്നത്.

🙏വനിതാ താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ച സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെതിരേ അച്ചടക്ക നടപടികള്‍ ആരംഭിച്ച് ഫിഫ. വനിതാ ലോകകപ്പില്‍ സ്പെയ്ന്‍ കിരീടമുയര്‍ത്തിയതിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങില്‍വെച്ചായിരുന്നു റൂബിയാലെസ് സ്പാനിഷ് താരത്തെ കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തത്.

Advertisement