തിരുവല്ലം ടോൾ പ്ലാസയിൽ നിരക്ക് കൂട്ടിയതിനെതിരെ വീണ്ടും പ്രതിഷേധം

Advertisement

തിരുവനന്തപുരം. തിരുവല്ലം ടോൾ പ്ലാസയിൽ നിരക്ക് കൂട്ടിയതിനെതിരെ വീണ്ടും പ്രതിഷേധം. നാഷണൽ യൂത്ത് ലീഗ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. നിരക്ക് കൂട്ടിയതിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഒരുപോലെ പങ്കെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അഞ്ച് മാസത്തിനിടെ മൂന്നു തവണയാണ് ഇവിടെ യൂസർ ഫീ കൂട്ടിയത്. നിരക്ക് കുറച്ചില്ലെങ്കിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ കൊള്ളയ്ക്കെതിരെ വമ്പിച്ച സമര പരിപാടി കൾ നടത്തുമെന്നും പ്രതിഷേധക്കാർ അറിയിച്ചു .

Advertisement