മാസപ്പടി വിവാദം, നേരെ തിരഞ്ഞെടുപ്പു വിഷയമാക്കാന്‍ ബിജെപിമാത്രം

Advertisement

കോട്ടയം.മാസപ്പടി വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ചു സിപിഎം. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രി മുഹമ്മദ്‌ റിയാസുമാണ് ഇന്ന് മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞത്. വിഷയത്തിൽ യുഡിഎഫ് മൗനത്തിലാണ്, എന്നാല്‍ മാസപ്പടി വിവാദം ഭരണ – പ്രതിപക്ഷത്തിനെതിരെ ഒരുപോലെ ആയുധമാക്കുകയാണ് ബിജെപി

മാസപ്പടിയിലെ ചോദ്യങ്ങളിൽ നിന്ന് ഇന്നലെ ഒഴിഞ്ഞു മാറിയ പാർട്ടി സംസ്ഥാന സെക്രട്ടറി, ഇന്ന് മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞു. മാസപ്പടിയിൽ ഒളിച്ചു വെക്കാൻ ഒന്നുമില്ലെന്നും എം വി ഗോവിന്ദൻ

വിവാദം മാധ്യമ സൃഷ്ടിയെന്ന് ആണ് മന്ത്രി മുഹമ്മദ്‌ റിയാസ്. മാധ്യമ മുതലാളിമാര്‍ക്ക് വേണ്ടി വാര്‍ത്തകൊടുക്കുമ്പോള്‍ മനസാക്ഷിക്ക് അനുസരിച്ച് വാര്‍ത്ത നല്‍കാനാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മാസപ്പടി വിവാദത്തിൽ ആദായ നികുതി വകുപ്പിനെ കടന്നാക്രമിച്ചു എം എം ബേബിയും രംഗത്തെത്തി. ഇത് അപഹാസ്യമായ ആക്ഷേപമാണെന്നാണ് ബേബിയുടെ അഭിപ്രായം.

പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം, മാസപ്പടി വിവാദത്തിൽ മൗനമാണ് യുഡിഎഫിന്റെ സമീപനം. നിലവിലെ പ്രശ്നത്തിലുപരി ഖനന മുതലാളിയെ വെറുപ്പിച്ചാലുള്ള ഭവിഷ്യത്തും പൂര്‍വകഥകളുമാണ് യുഡിഎഫിനെ പിന്നോക്കം വലിക്കുന്നതെന്നാണ് സൂചന.

അതേസമയം, ഭരണ – പ്രതിപക്ഷത്തെ ഒരുപോലെ പ്രഹരിക്കാൻ കിട്ടിയ വടിയായാണ് മാസപ്പടി വിവാദത്തെ ബിജെപി കാണുന്നത്. സമീപകാലത്തൊന്നും ഇത്ര ജനകീയമായ ചൂടാര്‍ന്ന വിഷയത്തില്‍ ഇരുവശത്തെയും അടിക്കാന്‍ ബിജെപിക്ക് കിട്ടിയിട്ടില്ല. അതില്‍ ബിജെപിക്കാര്‍ മാസപ്പടി വാങ്ങിയില്ലേ എന്ന ചോദ്യത്തിനുപോലും പ്രസക്തി ബിജെപി കാണുന്നില്ല. ഒരുപക്ഷേ ന്യൂനപക്ഷ പ്രീണനം കഴിഞ്ഞാല്‍ ബിജെപിക്ക് ഇരുപക്ഷത്തെയും അടിക്കാന്‍ കിട്ടിയ ഏക വടിയാണ് ഇത്.

Advertisement