വെള്ളാപ്പള്ളി കോളേജ് അടിച്ച തകർത്ത കേസ്, ജയ്ക് സി തോമസ് കായംകുളം കോടതിയിൽ

Advertisement

കായംകുളം.വെള്ളാപ്പള്ളി കോളേജ് അടിച്ച തകർത്ത കേസ് ജയ്ക് സി തോമസ് കായംകുളം കോടതിയിൽ എത്തി 2016 ലാണ് കായംകുളം കട്ടച്ചിറയിലെ വെള്ളാപ്പള്ളി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ സമരം നടന്നത്

കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ആണ് ജയ്ക് സി തോമസ് കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്.
കോളേജ് മാനേജ്മെന്റിന്റെ വിദ്യാർത്ഥി പീഡനത്തിനെതിരെ 2018ലായിരുന്നുഎസ്എഫ്ഐ സമരം. അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ടായിരിക്കെ കോളേജ് അടിച്ചു പൊളിച്ച കേസിലെ രണ്ടാം പ്രതിയാണ് ജയ്ക് സി തോമസ്. ആകെ 32 പ്രതികളാണ് കേസിൽ ഉള്ളത്. തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി മാനദണ്ഡ പ്രകാരമാണ് കോടതി ജാമ്യം റദ്ദാക്കിയ കേസിൽ ജയ്ക്ക് സി തോമസ് ജാമ്യം തേടി കോടതിയെ സമീപിച്ചത്.

Advertisement