യുവാവിനെ ഓടയില്‍ മരിച്ച നിലയിൽ കണ്ടെത്തി, ബൈക്കില്‍ നിന്നു വീണതായി സംശയം

Advertisement

കോഴിക്കോട്. തടമ്പാട്ടു താഴം കണ്ണാടിക്കലിൽ യുവാവിനെ ഓടയില്‍ മരിച്ച നിലയിൽ കണ്ടെത്തി. ആനയം വീട് സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് റോഡിന് സമീപം ഓടയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

രാവിലെ എട്ട് മണിയോടെ സ്‌കൂളിലേക്ക് ഇറങ്ങിയ വിദ്യാർത്ഥിനിയാണ് മൃതദേഹം ആദ്യം കണ്ടത്. തടമ്പാട്ടു താഴം കണ്ണാടിക്കൽ വായനശാലയ്ക്ക് സമീപം ഓടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു വിഷ്ണു. യുവാവിന്റെ ബൈക്കും സമീപത്തു നിന്ന് കണ്ടെടുത്തു.

ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ ഇ ബൈജു, മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശൻ എന്നിവർ സ്ഥലത്തെത്തി. പുലർച്ചെയുണ്ടായ അപകടമാണ് മരണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുചക്രവാഹനം ഓടയിൽ നിന്ന് കയറ്റിയത്. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisement