കോമ‍ഡി ഷോ താരം വിതുര തങ്കച്ചന് വാഹന അപകടത്തിൽ ​ പരിക്ക്

Advertisement

തിരുവനന്തപുരം: മിമിക്രി താരവും ചാനലുകളിലെ കോമ‍ഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചനു അപകടത്തിൽ ​ പരിക്ക്. അദ്ദേഹം സഞ്ചരിച്ച കാർ ജെസിബിയുടെ പിന്നിൽ ഇടിച്ചാണ് അപകടം. കഴിഞ്ഞ ദിവസം
പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോൾ വിതുരയ്ക്ക് സമീപത്തു വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. താരത്തിന്റെ നെഞ്ചിലും കഴുത്തിലുമാണ് പരിക്ക് പറ്റിയത്. തങ്കച്ചനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ടെന്നും തങ്കച്ചന്‍ അറിയിച്ചിട്ടുണ്ട്.

Advertisement