മിത്ത് വിവാദത്തിനിടെ സിപിഎമ്മിന്റെ മൂന്ന് ദിവസത്തെ നേതൃ യോഗങ്ങൾ ഇന്ന് തുടങ്ങും

Advertisement

തിരുവനന്തപുരം . സ്പീക്കർ എ.എൻ ഷംസീറിന്റെ മിത്ത് വിവാദത്തിനിടെ സിപിഎമ്മിന്റെ മൂന്ന് ദിവസത്തെ നേതൃ യോഗങ്ങൾ ഇന്ന് തുടങ്ങും. വിവാദം സംസ്ഥാന നേതൃത്വം റിപ്പോർട്ട് ചെയ്യുമെന്നതിനപ്പുറം കമ്മറ്റി ചർച്ച ചെയ്യാനിടയില്ല.

ഇന്ന് ഉച്ചവരെ പൊളിറ്റ് ബ്യൂറോ യോഗവും അതിന് ശേഷം കേന്ദ്ര കമ്മറ്റിയും ചേരും. മണിപ്പുർ, ഹരിയാന സംഘർഷങ്ങൾ യോഗത്തിൽ ചർച്ചയാകും.
ലോക്സഭാ വിശാല പ്രതിപക്ഷമുന്നണി ‘ഇന്ത്യ’ യുടെ മുംബൈയിൽ നടക്കാനിരിക്കുന്ന അടുത്ത യോഗത്തിൽ സ്വീകരിക്കേണ്ട നയ സമീപനങ്ങൾ സംബന്ധിച്ച് യോഗത്തിൽ തീരുമാനമെടുക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചുള്ള പ്രാഥമിക ചർച്ചകളും യോഗത്തിൽ ഉണ്ടാകും. വർഗ ബഹുജന സംഘടനകൾ സംബന്ധിച്ച വിഷയങ്ങളും യോഗത്തിന്റെ പരിഗണനയ്ക്ക് വരുമെന്ന് നേതാക്കൾ അറിയിച്ചു.

Advertisement