പോലീസ് സേനാ തലപ്പത്ത് അഴിച്ചു പണി… മനോജ് എബ്രഹാം പുതിയ ഇന്റലിജന്‍സ് മേധാവി; ടി. കെ. വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍

Advertisement

സംസ്ഥാന പോലീസ് സേനാ തലപ്പത്ത് അഴിച്ചുപണി. കെ. പത്മകുമാറിനെ ഫയര്‍ ഫോഴ്‌സ് മേധാവിയായി നിയമിച്ചു. നിലവില്‍ ജയില്‍ മേധാവിയാണ് അദ്ദേഹം. നിലവില്‍ ഇന്റലിജന്‍സ് മേധാവിയായ ടി. കെ. വിനോദ് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മാറ്റി. മനോജ് എബ്രഹാം ആണ് പുതിയ ഇന്റലിജന്‍സ് മേധാവി. നിലവില്‍ വിജിലന്‍സ് ഡയറക്ടറാണ് മനോജ് എബ്രഹാം.
കൊച്ചി പോലീസ് കമ്മീഷണറെയും മാറ്റി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമനെയാണ് മാറ്റിയത്. കെ. സേതുരാമന്‍ ഇനി ഉത്തര മേഖല ഐജി ആയിരിക്കും. എ. അക്ബര്‍ ആണ് കൊച്ചിയിലെ പുതിയ സിറ്റി പൊലീസ് കമ്മീഷണര്‍. ക്രമസമാധാന ചുമതലയുളള എം. ആര്‍. അജിത് കുമാറിന് ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതല കൂടി നല്‍കി. പി. പ്രകാശ് മനുഷ്യാവകാശ കമ്മീഷന്‍ ഐ ജി ആകും. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി. പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഡി ഐ ജി ആകും.

Advertisement