ദുരിത ബാധിതരെ കബളിപ്പിച്ചു, ദയാബായിയുടെ നേതൃത്വത്തിൽ കാസർഗോഡ് മെഡിക്കൽ കോളജിന് മുന്നിൽ ഉപവാസ സമരം

Advertisement

കാസർഗോഡ്.സാമൂഹിക പ്രവർത്തക ദയാബായിയുടെ നേതൃത്വത്തിൽ കാസർഗോഡ് മെഡിക്കൽ കോളജിന് മുന്നിൽ സംഘടിപ്പിക്കുന്ന ഏകദിന ഉപവാസ സമരം ഇന്ന്. സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സമരത്തെ തുടർന്ന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാകാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം. ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക രംഗത്തെ നിരവധി പേർ സമരത്തിൽ പങ്കെടുക്കും. ഒമ്പത് മാസത്തിന് ശേഷവും വാഗ്ദാനങ്ങൾ പാലിക്കാതെ സർക്കാർ ദുരിത ബാധിതരെ കബളിപ്പിച്ചുവെന്നാണ് ദയാബായിയുടെ ആരോപണം. തുടർന്ന് അനിശ്ചിതകാല സമരത്തിലേക്ക് ഉൾപ്പടെ കടക്കാനാണ് ദയാബായിയുടെ തീരുമാനം

Advertisement