ചെത്ത് തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

Advertisement

കോഴിക്കോട് : താമരശ്ശേരി ചമൽ-വെണ്ടേക്കുംചാലിലെ ചെത്ത് തൊഴിലാളി കുന്നിപ്പള്ളി റെജി (50) തെങ്ങിൽ നിന്നും വീണു മരിച്ചു.

വെണ്ടേക്കുംചാൽ റൂബി ക്രഷറിനു സമീപം മലയിൽ പുത്തൻപുരയിൽ ദേവസ്യയുടെ കൃഷിയിടത്തിൽ തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കള്ള് ചെത്തിനായി വീട്ടിൽ നിന്നും ഇറങ്ങിയ റജി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടിൽ എത്തിച്ച് സംസ്കാരം നടത്തും.

ഭാര്യ: വിനീത.

മക്കൾ: അഭിരാം,അഭിന.

Advertisement