കെഎസ്ഇബി സബ് സ്റ്റേഷനില്‍ താല്‍ക്കാലിക ജീവനക്കാർ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു

Advertisement

തൃശ്ശൂർ. വിയ്യൂർ കെ.എസ്.ഇ.ബി സബ് സ്റ്റേഷനില്‍ താല്‍ക്കാലിക ജീവനക്കാർ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി മുത്തു ആണ് മരിച്ചത്.സംഭവത്തില്‍ തമിഴ്നാട് സ്വദേശി മാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.
നാലുവർഷമായി കരാർ ജീവനക്കാരായി ജോലി ചെയ്തു വരികയായിരുന്നു
തമിഴ്നാട് തഞ്ചാവൂർ സ്വദേശികളായ മുത്തുവും മാരിയും..കെ.എസ്.ഇ.ബി ക്വോട്ടേഴ്സില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാരിയും മുത്തവും സബ്സ്റ്റേഷനിൽ ആണ് താമസം .
ഇന്ന് ഉച്ചയ്ക്ക് രണ്ടുപേരും മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.തര്‍ക്കത്തിനിടെ പ്രകോപിതനായ മാരി തൊട്ടടുത്തുണ്ടായ കത്തിയെടുത്ത് മുത്തുവിന്റെ വയറ്റിൽ കുത്തുകയായിരുന്നു. കുത്തിയ ശേഷം മാരി മുത്തുവിന്‍റെ അടുത്തു തന്നെ ഇരുന്നു.. ഈ സമയം സംഭവസ്ഥലത്ത് മറ്റാരുമുണ്ടായിരുന്നില്ല. കുത്തേറ്റ് ദീര്‍ഘനേരം കിടന്ന മുത്തു രക്തം വാര്‍ന്നാണ് മരിച്ചത്.സംഭവം അറിഞ്ഞ് വിയൂർ പോലീസ് സ്ഥലത്തെത്തിയപ്പോഴും മാരി മുത്തുവിനടുത്തു തന്നെ ഉണ്ടായിരുന്നു. പോലീസ് എത്തി
മാരിയെ കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി

Advertisement