ഭർത്താവിനെ കൊന്നു കുഴിച്ചു മൂടിയ കേസ്, അഫ്സാനയുമായി തെളിവെടുപ്പ് പിന്നീട്

Advertisement

പത്തനംതിട്ട. പരുത്തിപ്പാറയിൽ ഭർത്താവിനെ കൊന്നു കുഴിച്ചു മൂടിയെന്ന് പൊലീസിന് മൊഴി നൽകിയ ഭാര്യ അഫ്സാനയുമായി തെളിവെടുപ്പ് പിന്നീട് . മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസിനെ കബളിപ്പിക്കൽ അടക്കം നിരവധി വകുപ്പ് ചേർക്ക് കേസെടുത്ത പൊലീസ് ഇന്നലെ അഫ്സാനയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.

ഇന്നലെ പരുത്തി പാറയിലെ വീട്ടിൽ നിന്നും കണ്ടെടുത്ത സാധനങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചതിന് ശേഷം തുടരന്വേഷണം എന്ന നിലപാടിലാണ് പൊലീസ് എന്നാൽ അഫ്സാനയെ കൂടുതൽ ചോദ്യം ചെയ്യലിനായി ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങും . നൗഷാദിനെ തലക്കടിച്ച് കൊന്നെന്നും മൃതദേഹം പിന്നീട് ഒരു സുഹ്യത്തിന്റെ സഹായത്തോടെ പരുത്തിപ്പാറയിലെ വാടക വീട്ടിൽ നിന്നും മാറ്റിയെന്നുമാണ് അഫ്സാന ഏറ്റവും ഒടുവിൽ നൽകിയ മൊഴി.

Advertisement