പൈലറ്റ് എത്തിയില്ല, ഡൽഹി തിരുവനന്തപുരം എയർ ഇന്ത്യ വിമാനം വൈകി

Advertisement

തിരുവനന്തപുരം .പൈലറ്റ് എത്താത്തതിനെ തുടർന്ന് ഡൽഹി തിരുവനന്തപുരം എയർ ഇന്ത്യ വിമാനം വൈകി.ഇന്നലെ രാത്രി ഒമ്പതരയ്ക്ക് ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട വിമാനം എട്ടര മണിക്കൂർ വൈകി ഇന്ന് രാവിലെ ആറുമണിക്കാണ് പുറപ്പെട്ടത്.

വിവിധ രാജ്യങ്ങളിൽ നിന്നടക്കം എത്തിയ മലയാളി യാത്രക്കാർ നേരിട്ടത് കടുത്ത ദുരിതം . കൈക്കുഞ്ഞുങ്ങളുമായി എത്തിയവര്‍ക്കുപോലും സൗകര്യങ്ങള്‍ അനുവദിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ലെന്ന് യാത്രക്കാരനായ പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് യാത്രക്കാർ.

Advertisement