തായങ്കരിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

Advertisement

ആലപ്പുഴ. എടത്വ തായങ്കരിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കാറും പൂർണമായും കത്തിയ നിലയിലാണ്.
എടത്വ സ്വദേശി ജെയിംസ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്.
പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

പുലർച്ചെ മൂന്നേമുക്കാലോടെയാണ് തായങ്കരി ബോട്ട് ജെട്ടി റോഡിൽ, നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് തീ ഉയർന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ പോലീസിലും അഗ്നിശമന സേനയിലും വിവരമറിയിച്ചു.

തീയണച്ചതിന് ശേഷമാണ് കാറിന്റെ മുൻ സീറ്റിൽ നിന്നും മൃതദേഹം കണ്ടത്.
പൂർണമായും കത്തിയതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല.
കാർ ഉടമയായ ജെയിംസ് കുട്ടി തന്നെയെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ എടത്വ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.തീപ്പിടുത്തത്തിന്റെ കാരണം അഗ്നിശമന സേനയും അന്വേഷിക്കുന്നുണ്ട്.
മൃതദേഹം തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തും.ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.

Advertisement