കൂട്ടുകാർക്കൊപ്പം ഷട്ടിൽ കളിക്കിടെ കോഴിക്കോട് യുവാവിന് അപ്രതീക്ഷിത മരണം

Advertisement

കോഴിക്കോട്: ഷട്ടിൽ കളിക്കുന്നതിനിടെ കോഴിക്കോട് നരിക്കുനിയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. നരിക്കുനി പുല്ലാളൂർ തച്ചുർതാഴം അറീക്കരപ്പോയിൽ സുബൈർ ( സുബി ) ആണ് മരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പന്തൽ ജോലിക്കാരനായിരുന്നു സുബൈർ. ഭാര്യ: ഹഫ്സത്ത്: മക്കൾ: ഹിബ, ഹാദിൽ.

Advertisement