ബിജു പ്രഭാകർ വിമർശനം: നിലപാട് കടുപ്പിക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ

Advertisement

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും കെ.എസ്.ആർ.ടി.സി സി.എം.ഡി
ബിജു പ്രഭാകർ വിമർശനം ഉന്നയിച്ചതോടെ നിലപാട് കടുപ്പിക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ.പുരോഗമനം കൊണ്ട് വരുമ്പോൾ കോടതിയെ സമീപിക്കുന്ന
രീതി ഒരു വിഭാഗം യൂണിയനുകൾക് ഉണ്ടെന്നായിരുന്നു സി.എം.ഡിയുടെ ഇന്നലത്തെ വിമർശനം.

കൊറിയർ
സർവീസ് നടത്തുകയും,മദ്യവും അരിയും
കടത്തുകയും ചെയ്യുന്നവർക്ക് കെ സ്വിഫ്റ്റ് തിരിച്ചടിയായെന്നും വിമർശിച്ചിരുന്നു.
സി.എം.ഡിയുടെ വിശദീകരണം ഏകപക്ഷീയമെന്നാണ് തൊഴിലാളി യൂണിയനുകളുടെ കുറ്റപ്പെടുത്തൽ.
അതേ സമയം കഴിഞ്ഞ മാസത്തെ രണ്ടാം
ഗഡു ശമ്പളം എന്ന് നൽകുമെന്നോ എങ്ങനെ നൽകുമെന്നോ എന്നുള്ള കാര്യത്തിൽ ഇത് വരെയും തീരുമാനമായിട്ടില്ല.
20 ന് മുൻപ് മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ സിഎംഡി നേരിട്ട് ഹാജരാകണമെന്നാണ് ഹൈകോടതി നിർദ്ദേശം.

Advertisement