ഡൽഹിയിൽ ഫുട്‌ബോൾ കളിച്ച് മടങ്ങിയ മൂന്ന് യുവാക്കൾ വെള്ളക്കെട്ടിൽ വീണുമരിച്ചു

Advertisement

ഡൽഹി: വെള്ളക്കെട്ടിൽ വീണ് മൂന്ന് യുവാക്കൾ മരിച്ചു. അരുൺ, അനൂജ്, അഭിഷേക് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഫുട്‌ബോൾ കളിച്ച് മടങ്ങിയ നാലംഗ സംഘം നിർമാണത്തിലിരുന്ന ഗോൾഫ് കോഴ്‌സ് പരിസരത്തേക്ക് കയറുകയും വെള്ളക്കെട്ടിൽ വീഴുകയുമായിരുന്നു. ഡൽഹിയിൽ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ദിവസവും മൂന്ന് കുട്ടികൾ വെള്ളത്തിൽ വീണ് മരിച്ചിരുന്നു.
 

Advertisement