ബാറിലെ സംഘർഷത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു

Advertisement

കണ്ണൂർ. കാട്ടാമ്പള്ളിയിൽ ബാറിലെ സംഘർഷത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. വളപട്ടണം ചിറക്കൽ സ്വദേശി റിയാസാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാമ്പള്ളി കൈരളി ബാറിലാണ് സംഭവം. മദ്യപ സംഘങ്ങൾ തമ്മിലുണ്ടായ തർക്കവും സംഘർഷവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ റിയാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിച്ചു. പ്രതി മൂന്നുനിരത്ത് സ്വദേശി നിഷാനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

Advertisement