വെള്ളം കയറിക്കിടക്കുന്ന വീട്ടിൽ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ട വയോധികയെ,ജെസിബിയില്‍ പുറത്തെത്തിച്ചപ്പോഴേക്കും മരിച്ചു

Advertisement

ആലപ്പുഴ. നാലുദിവസമായി വെള്ളം കയറിക്കിടക്കുന്ന വീട്ടിൽ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ട വയോധികയെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ചാത്തങ്കരി ലൗവ് ഡെയിലില്‍ അച്ചാമ്മ ജോസഫാ( ബേബി 73)ണ് വെള്ളപ്പൊക്കത്തിൽ ആശുപത്രിയിൽ എത്താനാകാതെ മരിച്ചത്. ചാത്തങ്കരി കാവുംഭാഗം റോഡരികിലെ വീട്ടില്‍ വച്ച് കഴിഞ്ഞ രാത്രി 12ന് ആണ് നെഞ്ചുവേദനയുണ്ടായത്.

വെള്ളം മൂലം വാഹനങ്ങള്‍ക്ക് വരാനാവുമായിരുന്നില്ല. വീട്ടിലെ കാറും ഉപയോഗപ്പെട്ടില്ല. രണ്ടേകാൽ മണിക്കൂറിനു ശേഷം ജെസിബി എത്തിച്ച് അതിൻറെ തൊട്ടിലിൽ കിടത്തി ആളെ വെള്ളക്കെട്ടിനു പുറത്തെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. രക്ഷാപ്രവർത്തകരെ അടക്കം വിവരം അറിയിച്ചിട്ടും വെള്ളമാണെന്ന് പേര് പറഞ്ഞ് ആരും എത്തിയില്ല എന്നും പരാതിയുണ്ട്.

Advertisement