മഴ: 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ;പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുള്ള സ്കൂളുകൾക്ക് അവധി

Advertisement

തിരുവനന്തപുരം:കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ഇടുക്കി, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ്, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്‌ടർമാർ ബുധനാഴ്ച്ച അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
ഇടുക്കി, എറണാകുളം, കോട്ടയം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. കാസര്‍ഗോഡ് പ്രൊഫഷണൽ കോളെജുകൾക്ക് അവധി ബാധകമല്ല.

സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സ്കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയുൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായും കലക്‌ടർ അറി‍യിച്ചു. പുതിക്കിയ തീയതി പിന്നീടറിയിക്കും.

Advertisement