കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളിൽ സർക്കാരിന്റെ രണ്ടാം വാർഷിക പരസ്യം, വ്യാപക വിമർശനം

Advertisement

തൃശൂര്‍ . കേരള സാഹിത്യ അക്കാദമി ഈ വർഷം പുറത്തിറക്കിയ പുസ്തകങ്ങളിൽ സർക്കാരിന്റെ രണ്ടാം വാർഷിക പരസ്യ എംബ്ളം ഉപയോഗിച്ചതിനെതിരെ വ്യാപക വിമർശനം. എംബ്ലം പതിപ്പിച്ച പുസ്തകങ്ങൾ പിൻവലിക്കണമെന്ന് സാഹിത്യകാരൻമാര്‍ ആവശ്യപ്പെട്ടു.അതേസയം ലോഗോ ഉൾപ്പെടുത്തിയത് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ തീരുമാനമാണെന്നും, അടുത്ത ലക്കത്തില്‍ ലോഗോ ഒഴിവാക്കുമെന്നും
അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ പ്രതീകരിച്ചു.

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി 500 പുസ്തകത്തിന്റെ ഡിജിറ്റൈസേഷനും 30 പുസ്തകങ്ങളുടെ പ്രസാധനവും കേരള സാഹിത്യ അക്കാദമി ഏറ്റെടുത്തിരുന്നു. ഈ 30 പുസ്തകങ്ങളിലാണ് സർക്കാരിന്റെ വാർഷികാഘോഷ എംബ്ലം പ്രിന്റ് ചെയ്തത്. ഇത് അസാധാരണ നടപടിയാണെന്നും പിൻവലിക്കണമെന്നും വിവിധ സാഹിത്യകാരൻമാർ ആവശ്യപ്പെട്ടു. സാധാരണ ഭരണനടപടിയെന്ന നിലയിലാണ് അതു ചെയ്തതെന്നാണ് അക്കാദമി സെക്രട്ടറി സി പി അബൂബക്കറിന്റെ വിശദീകരണം. എന്നാൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ തന്നെ അക്കാദമിയുടെ നിലപാടിനെതിരെ രംഗത്തെത്തി.അതേസമയം ലോഗോ ഉൾപ്പെടുത്തിയത് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ തീരുമാനമാണെന്ന് അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ പ്രതീകരിച്ചു. അടുത്ത ലക്കത്തില്‍ ലോഗോ ഒഴിവാക്കും. വിഷയത്തില്‍ തന്‍റെ എതിര്‍പ്പ് വ്യക്തിപരമാണെന്നും
സച്ചിദാനന്ദൻ പ്രതികരിച്ചു..

Advertisement