സുധാകരനെതിരായ കേസ് രാഷ്ട്രീയപ്രേരിതമല്ല; ഗൗരവമേറിയ തട്ടിപ്പ് കേസ്: എം വി ഗോവിന്ദൻ

Advertisement

തിരുവനന്തപുരം:
തെറ്റായ നിലപാട് ആര് സ്വീകരിച്ചാലും അവർ നിയമത്തിന്റെ മുന്നിൽ വരണമെന്നാണ് തങ്ങളുടെ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുധാകരൻ ഉൾപ്പെട്ടത് രാഷ്ട്രീയ കേസിലല്ല. ഗൗരവമേറിയ തട്ടിപ്പ് കേസിലാണ്. രാഷ്ട്രീയപ്രേരിതമായല്ല സുധാകരനെതിരെ നടപടിയെടുത്തതെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു

സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ത് തങ്ങളുടെ വിഷയമല്ല. തട്ടിപ്പ് കേസിൽ ഉൾപ്പെട്ടയാൾ ഈ സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയാണോയെന്നത് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന കോൺഗ്രസിന്റെ വാദം ജനം അംഗീകരിക്കില്ല. കൃത്യമായ തെളിവുകളുണ്ടെന്നാണ് മനസ്സിലാക്കുന്നത്. 

കേസും അതിന്റെ അനുബന്ധ നടപടികളും ഉമ്മൻ ചാണ്ടി പറഞ്ഞതു പോലെ അതിന്റെ വഴിക്ക് നടക്കും. കേസ് കൈകാര്യം ചെയ്യുകയെന്ന് മാത്രമേ അക്കാര്യത്തിൽ പറയാനുള്ളു. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ പേരിലും കേസുണ്ട്. മുമ്പത്തെ പ്രതിപക്ഷ നേതാവിന്റെ പേരിലും കേസുണ്ട്. അതെല്ലാം പരിശോധിച്ച് ആവശ്യമായ നടപടി ‘സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
 

Advertisement