പൂജപ്പുര രവിയുടെ സംസ്കാരം ഇന്ന് നടക്കും

Advertisement

അന്തരിച്ച സിനിമ താരം പൂജപ്പുര രവിയുടെ സംസ്കാരം ഇന്ന് നടക്കും. തിരുവനന്തപുരം ശാന്തികവാടത്തിൽ ഉച്ചയ്ക്ക് 12മണിക്കാണ് സംസ്കാര ചടങ്ങുകൾ. പൂജപ്പുര ചെങ്കള്ളൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. വിദേശത്തുള്ള മകൻ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തി. സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയ കലാകാരന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. തിങ്കളാഴ്ച ഇടുക്കി മറയൂരിലെ മകളുടെ വസതിയിലാണ് പൂജപ്പുര രവിയുടെ അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച തന്നെ മൃതദേഹം പൂജപ്പുരയിലെ വീട്ടിലെത്തിച്ചിരുന്നു.

Advertisement