സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നത് തടയാൻ എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

Advertisement

തിരുവനന്തപുരം:
സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നത് തടയാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കുന്നതിന് കാരണമാകും. മെയ് മാസത്തിൽ തന്നെ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേർന്ന് ജാഗ്രതാ നിർദേശം നൽകുകയും ജൂൺ രണ്ടിന് തന്നെ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകൾ ആരംഭിക്കുകയും ചെയ്തിരുന്നു.  മരുന്നുകളുടെ ലഭ്യതയും എല്ലാ ആശുപത്രികളിലും ജില്ലകളിലും ഉറപ്പാക്കിയിട്ടുണ്ട്. നിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ എല്ലാ ജില്ലകളിലും മെഡിക്കൽ ഓഫീസർമാർക്ക് നൽകിയിരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.

എലിപ്പനിയുടെ കേസിൽ നേരത്തെ രോഗം സ്ഥിരീകരിക്കാൻ ഏഴ് ദിവസം വരെ സമയം എടുത്തിരുന്നു. ഈ കാലതാമസത്തെ മറികടക്കുന്നതിന്റെ ഭാഗമായാണ് ആർടിപിസിആർ പരിശോധന നടപ്പിലാക്കിയത്. ഇതിലൂടെ മണിക്കൂറുകൾക്കകം തന്നെ എലിപ്പനി സ്ഥിരീകരിക്കാനാകും. ഈ മാസം തന്നെ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയാൽ ജൂലൈ മാസത്തോടെ ഡെങ്കിയുടെ വ്യാപനം തടയാനാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Advertisement