പൂജപ്പുര രവി അന്തരിച്ചു

Advertisement

ഇടുക്കി.മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ പൂജപ്പുര രവി എന്ന എം രവീന്ദ്രന്‍ നായര്‍ അന്തരിച്ചു. മറയൂരിൽ മകളുടെ വീട്ടിൽ വച്ചാണ് മരണം. 86 വയസ് ആയിരുന്നു. ചെങ്കള്ളൂർ പൂജപ്പുര സ്വദേശിയാണ്. മകൻ വിദേശത്തേയ്ക്ക് പോയതിനെതുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹം മറയൂരിലെ മകളുടെ വീട്ടിലേക്ക് താമസം മാറ്റിയത്.

നാടകങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച പൂജപ്പുര രവി 800ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 1970 കളുടെ പകുതിയോടെയാണ് രവി സിനിമയിലേക്ക് എത്തുന്നത്.

ഹരിഹരന്‍റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമയിലെ തുടക്കം. വഴക്കമുള്ള സ്വഭാവനടനെന്ന പേര് സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ കിട്ടി. 2016ൽ പുറത്തിറങ്ങിയ ഗപ്പിയാണ് പൂജപ്പുരവിയുടെ അവസാന ചിത്രം. നാലായിരത്തോളം നാടകങ്ങളിലും അഭിനയിച്ചു.

Advertisement