മാധ്യമപ്രവര്‍ത്തകയ്ക്കെതിരെയുള്ള കേസ് കാല്‍പൊള്ളിയാലും പിന്നോട്ടെടുക്കാതെ സിപിഎം

Advertisement

കൊച്ചി. മാധ്യമപ്രവര്‍ത്തകയ്ക്കെതിരെയുള്ള കേസ് കാല്‍പൊള്ളിയാലും പിന്നോട്ടെടുക്കാതെ സിപിഎം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസ് എടുത്തതിൽ സിപിഎം സംസ്ഥാന ഘടകത്തെ പിന്തുണക്കുകയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം കൂടുതൽ ഒന്നും പറയാനില്ലെന്ന് യെച്ചൂരി വെളിവാക്കി.

മാധ്യമ പ്രവർത്തകരെ ലക്ഷ്യമിടുന്നത് പാർട്ടിനയമല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറയുമ്പോള്‍ മാധ്യമ സ്വാതന്ത്യത്തിന് ഒപ്പം എന്നാണ് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയുടെ പ്രതികരണം മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ഇടതുപാര്‍ട്ടി നേതാക്കള്‍ക്ക് പക്ഷേ കേരളത്തില്‍ നടന്നതിനെപ്പറ്റി മറുത്തുപറയാനൊന്നുമില്ല. വ്യാപകമായ വിമര്‍ശനത്തെത്തുടര്‍ന്ന് താന്‍ പറഞ്ഞത് അതല്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ഭീഷണിമുഴക്കിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറയുന്നെങ്കിലും. ഇന്ത്യയൊട്ടാകെ വലിയ വിമര്‍ശനത്തിനിടയാക്കിയ കേസിനെ സംബന്ധിച്ച് മുന്നോട്ടുവച്ച കാല്‍ പിന്നോട്ട് എടുക്കാന്‍ സിപിഎം തയ്യാറായിട്ടില്ല.

മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പമാണ് സിപിഐ അത് പാർട്ടിയുടെ എക്കാലത്തെയും നിലപാട് ആണ്.പാർട്ടി സംസ്ഥാന ഘടകം സംഭവത്തിൽ പരിശോധിച്ച് പ്രതികരിക്കും എന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. ഇന്ത്യയൊട്ടാകെ മാധ്യമ സ്വാതന്ത്ര്യത്തിനായി സമരമുഖത്ത് നില്‍ക്കാനിഷ്ടപ്പെടുന്ന ഇടതുചേരിക്ക് അതിന്‍റെ ചരിത്രത്തില്‍ എക്കാലത്തും ഓര്‍മ്മിക്കാവുന്ന വിരുദ്ധ സമീപനമാണ് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ ചാര്‍ത്തി നല്‍കുന്നത്.

മാധ്യമപ്രവർത്തകക്ക് എതിരെ കേസെടുത്ത നടപടിയെ സി പി എം സംസ്ഥാന ഘടകം ന്യായീകരിക്കുകയും അത് വിവാദമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ പ്രതികരണം തേടി മാധ്യമപ്രവര്‍ത്തകരെത്തിയത്.

Advertisement